കേരളത്തിലെ പ്രശ്നങ്ങൾ പഠിക്കാൻ മൂന്ന് സ്വതന്ത്ര അംഗങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോർട്ട് തേടിയെന്നായിരുന്നു വാർത്ത ഇതിനെതിരായാണ് അരുൺ സിംഗ് രംഗത്തെത്തിയത്. ഇ ശ്രീധരൻ, ജേക്കബ് തോമസ്, സി വി ആനന്ദ ബോസ് എന്നിവരായിരുന്നു ഈ അംഗങ്ങൾ

ദില്ലി: കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് പഠിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന അരുൺ സിംഗിന്റെ പ്രസ്താവന തള്ളി സി വി ആനന്ദ ബോസ്. കേരളത്തിലെ സാഹചര്യങ്ങൾ വിലയിരുത്തി റിപ്പോർട്ട് നൽകിയെന്ന് ആനന്ദ ബോസ് ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേരളത്തിലെ പ്രശ്നങ്ങൾ പഠിക്കാൻ മൂന്ന് സ്വതന്ത്ര അംഗങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോർട്ട് തേടിയെന്നായിരുന്നു വാർത്ത ഇതിനെതിരായാണ് അരുൺ സിംഗ് രംഗത്തെത്തിയത്. ഇ ശ്രീധരൻ, ജേക്കബ് തോമസ്, സി വി ആനന്ദ ബോസ് എന്നിവരായിരുന്നു ഈ അംഗങ്ങൾ. ഇവര്‍ പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നൽകുകയും ചെയ്തിരുന്നു.