ബംഗ്ലൂരു: കർണാടകത്തിൽ മന്ത്രിസഭാ വികസനം ഫെബ്രുവരി 6 ന്. പുതുതായി 13 പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തും. ഉപതെരഞ്ഞെടുപ്പ് ജയിച്ച 11 വിമതരിൽ 10 പേർ മന്ത്രിമാരാകുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു. അതേസമയം ആരൊക്കെയാകും മന്ത്രിമാരാകുകയെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയില്ല.

ഉപതെരഞ്ഞെടുപ്പ് തോറ്റ എം ടി ബി നാഗരാജ്, എച്ച് വിശ്വനാഥ് എന്നിവരെ മന്ത്രിമാരാക്കാൻ നിയമതടസം ഉണ്ടെന്നും യെദിയൂരപ്പ വ്യക്തമാക്കി. പുതിയ ഉപമുഖ്യമന്ത്രിയും ഉണ്ടാവില്ല.