ധോൽപൂരിലെ മാധവനാട് കോളനിയിലാണ് സംഭവം. പത്താം ക്ലാസിൽ പഠിക്കുകയായിരുന്ന പുഷ്പേന്ദ്ര രജ്പുത് ആണ് പരീക്ഷാ സമ്മർദ്ദം താങ്ങാനാവാതെ വാടക വീട്ടിൽ തൂങ്ങി മരിക്കുന്നത്.
ജയ്പൂർ: പത്താംക്ലാസുകാരൻ ആത്മഹത്യ ചെയ്തത് കണ്ട ഭൂവുടമ ഹൃദയാഘാതം മൂലം മരിച്ചു. രാജസ്ഥാനിലെ ധോൽപൂർ ജില്ലയിലാണ് സംഭവം. പരീക്ഷയുടെ സമ്മർദ്ദത്തെ തുടർന്നാണ് പത്താം ക്ലാസ് വിദ്യാർത്ഥി വാടക വീട്ടിൽ തൂങ്ങി മരിച്ചതെന്ന് പൊലീസ് പറയുന്നു.
ധോൽപൂരിലെ മാധവനാട് കോളനിയിലാണ് സംഭവം. പത്താം ക്ലാസിൽ പഠിക്കുകയായിരുന്ന പുഷ്പേന്ദ്ര രജ്പുത് ആണ് പരീക്ഷാ സമ്മർദ്ദം താങ്ങാനാവാതെ വാടക വീട്ടിൽ തൂങ്ങി മരിക്കുന്നത്. സ്കൂളിൽ നിന്നും വീട്ടിലെത്തിയ പുഷ്പേന്ദ്ര രാത്രി മരിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ആത്മഹത്യാ കുറിപ്പെഴുതി വെച്ച് വാടകവീട്ടിൽ തൂങ്ങി. ഇതു കണ്ടുവന്ന കുടുംബസുഹൃത്തും ഭൂവുടയുമായിരുന്ന 70 കാരനായ ബഹദൂർ സിങ് ബോധ രഹിതനായി വീഴുകയായിരുന്നു. പിന്നീട് ഇയാൾ മരിച്ചതായി പൊലീസ് പറയുന്നു.
സെക്കന്തരാബാദിൽ കെട്ടിടത്തിന് തീപിടിച്ച് നാല് സ്ത്രീകളടക്കം ആറുപേർ മരിച്ചു
കുട്ടിയുടെ സമീപത്തുനിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. പരീക്ഷാ സമ്മർദ്ദമാണ് മരണകാരണമെന്ന് കുട്ടി കുറിപ്പിൽ എഴുതി വെച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മുറിക്കുള്ളിൽ തൂങ്ങി നിൽക്കുന്ന കുട്ടിയെ മരണവെപ്രാളത്തിൽ കണ്ടതിനാലാണ് ബഹദൂർ സിങിന് ഹൃദയാഘാതം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. ഇരുവരുടേയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, സെക്കന്തരാബാദിൽ കെട്ടിടത്തിന് തീപിടിച്ച് ആറുപേർ മരിച്ചു. മരിച്ചവരിൽ നാലു സ്ത്രീകളും ഉൾപ്പെടുന്നു. ഇന്നലെ രാത്രി എട്ടോടെയാണ് വാണിജ്യ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്വപ്നലോക് കോംപ്ലക്സിൽ തീപിടിച്ചത്. ശിവ, പ്രശാന്ത്, ശ്രാവണി, വെണ്ണേല, ത്രിവേണി, പ്രമീള എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. പുക ശ്വസിച്ചതാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു.
എന്നാൽ കൃത്യമായ കാരണം അറിയണമെങ്കിൽ അന്വേഷണത്തിന് ശേഷമേ പറയാൻ കഴിയൂ എന്നും പൊലീസ് കൂട്ടിച്ചേർത്തു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തെലങ്കാനയിലെ വാറങ്കൽ, ഖമ്മം ജില്ലയിലുള്ളവരാണ് മരിച്ചവർ.
