Asianet News MalayalamAsianet News Malayalam

'സ്വന്തം മണ്ണിൽ കാനഡ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു'; കാനഡക്കെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി

ഉദ്യോഗസ്ഥർക്ക് നയതന്ത്ര കാര്യാലയങ്ങളിൽ പോകാൻ ഭയമാണ്. അവരെ പരസ്യമായി ഭീഷണിപ്പെടുത്തുകയാണ്. വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കാരണം അതാണെന്നും ജയശങ്കർ പറഞ്ഞു. 

Canada promotes terrorism on its own soil External Affairs Minister S. Jayashankar against Canada fvv
Author
First Published Sep 29, 2023, 8:23 PM IST | Last Updated Sep 29, 2023, 9:27 PM IST

ദില്ലി: സ്വന്തം മണ്ണിൽ കാനഡ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ഉദ്യോഗസ്ഥർക്ക് നയതന്ത്ര കാര്യാലയങ്ങളിൽ പോകാൻ ഭയമാണ്. അവരെ പരസ്യമായി ഭീഷണിപ്പെടുത്തുകയാണ്. വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കാരണം അതാണെന്നും ജയശങ്കർ പറഞ്ഞു. ആന്‍റണി ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം കാനഡക്കെതിരായ കടുത്ത നിലപാട് പരസ്യമാക്കി രംഗത്തെത്തുകയായിരുന്നു വിദേശകാര്യമന്ത്രി.

നിജ്ജര്‍ കൊലപാതകത്തില്‍ ഇന്ത്യയെ നിരന്തരം കുറ്റപ്പെടുത്തുന്ന കാനഡക്കെതിരെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ഗുരുതര ആക്ഷേപമാണ് വാഷിംഗ്ടണ്ണില്‍ സംഘടിപ്പിച്ച സംവാദത്തില്‍ ജയശങ്കര്‍ ഉന്നയിച്ചത്. അക്രമം, തീവ്രവാദം, മനുഷ്യക്കടത്ത് തുടങ്ങിയ എല്ലാ കുറ്റകൃത്യങ്ങളും ഇടകലര്‍ന്ന രാജ്യമാണ് കാനഡ. ഭീഷണി നിലനില്‍ക്കുന്നതിനാല്‍ നയത്ന്ത്ര ഉദ്യോഗസ്ഥര്‍ക്ക് എംബസിയിലേക്കോ കോണ്‍സുലേറ്റിലോക്കോ പോകാന്‍ കഴിയുന്നില്ലെന്നും കാനഡയിലെ വിസ സേവനങ്ങള്‍ നിര്‍ത്തി വയക്കാന്‍ കാരണം ഇതാണെന്നും ജയശങ്കര്‍ വിശദീകരിച്ചു.

നിജ്ജർ കൊലപാതകം; കാനഡയുടെ അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്ന് ആന്റണി ബ്ലിങ്കൻ

ഹര്‍ദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകത്തില്‍ കാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കൻ അഭിപ്രായപ്പെട്ടിരുന്നു. വിദേശ കാര്യമന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ഇന്ത്യ അന്വേഷണത്തോട് സഹകരിക്കണമെന്ന് ആൻറണി ബ്ലിങ്കൻ ആവശ്യപ്പെട്ടത്. കൂടിക്കാഴ്ച്ചയിൽ നിജ്ജർ കൊലപാതകം ചർച്ചയായെന്ന് അമേരിക്കൻ വിദേശകാര്യ ഉദ്യോഗസ്ഥരാണ് അറിയിച്ചത്. 

'തെലങ്കാനയില്‍ തറക്കല്ലിട്ട് കിറ്റെക്‌സ്'; ലോകത്തിലെ ഏറ്റവും നീളം കൂടിയ ഫാക്ടറിയെന്ന് സാബു ജേക്കബ്

നേരത്തെ, ഹര്‍ദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകത്തില്‍ കാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്നാവര്‍ത്തിച്ച് അമേരിക്ക രം​ഗത്തെത്തിയിരുന്നു. എസ് ജയശങ്കറും ആന്‍റണി ബ്ലിങ്കനും തമ്മില്‍ കൂടിക്കാഴ്ച നടക്കാനിരിക്കേയാണ് അമേരിക്ക നിലപാടാവര്‍ത്തിച്ചത്. യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ ഇരു നേതാക്കളും കണ്ടെങ്കിലും ഇന്ത്യ കാനഡ നയതന്ത്ര വിഷയം ചര്‍ച്ചയായില്ലെന്നാണ് അമേരിക്ക വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്വേഷണത്തോട് സഹകരിക്കണമെന്ന് ഒരുവേള ആന്‍റണി ബ്ലിങ്കന്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. ഈ നിലപാട് ആവർത്തിക്കുകയാണ് അമേരിക്കയിപ്പോൾ. ഹര്‍ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തില്‍ ഒരു തെളിവും കൈമാറാന്‍ കാനഡയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും, കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കില്ലെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios