Asianet News MalayalamAsianet News Malayalam

നിജ്ജർ കൊലപാതകം; കാനഡയുടെ അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്ന് ആന്റണി ബ്ലിങ്കൻ

നേരത്തെ, ഹര്‍ദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകത്തില്‍ കാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്നാവര്‍ത്തിച്ച് അമേരിക്ക രം​ഗത്തെത്തിയിരുന്നു. എസ് ജയശങ്കറും ആന്‍റണി ബ്ലിങ്കനും തമ്മില്‍ കൂടിക്കാഴ്ച നടക്കാനിരിക്കേയാണ് അമേരിക്ക നിലപാടാവര്‍ത്തിച്ചത്. 

nijjer murder Anthony Blinken wants India to cooperate with Canada's investigation fvv
Author
First Published Sep 29, 2023, 6:10 PM IST

ദില്ലി: ഹര്‍ദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകത്തില്‍ കാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കൻ. വിദേശ കാര്യമന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ഇന്ത്യ അന്വേഷണത്തോട് സഹകരിക്കണമെന്ന് ആൻറണി ബ്ലിങ്കൻ ആവശ്യപ്പെട്ടത്. കൂടിക്കാഴ്ച്ചയിൽ നിജ്ജർ കൊലപാതകം ചർച്ചയായെന്ന് അമേരിക്കൻ വിദേശകാര്യ ഉദ്യോഗസ്ഥരാണ് അറിയിച്ചത്. 

നേരത്തെ, ഹര്‍ദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകത്തില്‍ കാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്നാവര്‍ത്തിച്ച് അമേരിക്ക രം​ഗത്തെത്തിയിരുന്നു. എസ് ജയശങ്കറും ആന്‍റണി ബ്ലിങ്കനും തമ്മില്‍ കൂടിക്കാഴ്ച നടക്കാനിരിക്കേയാണ് അമേരിക്ക നിലപാടാവര്‍ത്തിച്ചത്. യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ ഇരു നേതാക്കളും കണ്ടെങ്കിലും ഇന്ത്യ കാനഡ നയതന്ത്ര വിഷയം ചര്‍ച്ചയായില്ലെന്നാണ് അമേരിക്ക വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്വേഷണത്തോട് സഹകരിക്കണമെന്ന് ഒരുവേള ആന്‍റണി ബ്ലിങ്കന്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. ഈ നിലപാട് ആവർത്തിക്കുകയാണ് അമേരിക്കയിപ്പോൾ.

'വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ, വികസന നയങ്ങളിൽ ഒന്നിച്ച് നീങ്ങും'; നിലപാട് മയപ്പെടുത്തി കാനഡ

ഹര്‍ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തില്‍ ഒരു തെളിവും കൈമാറാന്‍ കാനഡയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും, കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കില്ലെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം, ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയില്‍ വിഷയം ചര്‍ച്ചയായ സാഹചര്യത്തിൽ ഈ നിലപാട് വിദേശകാര്യമന്ത്രി ആവര്‍ത്തിക്കുമെന്നാണ് സൂചന. 

'ആരാണെന്ന് അറിഞ്ഞില്ല, ഭീകരമായ തെറ്റ്': മാപ്പ് പറഞ്ഞ് ജസ്റ്റിന്‍ ട്രൂഡോ

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios