ദില്ലി: ബന്ദിപ്പൂർ കടുവാസങ്കേതം വഴിയുളള രാത്രിയാത്രാ നിരോധനം ഒഴിവാക്കാൻ മേൽപ്പാലം നിർമിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രസർക്കാർ വീണ്ടും തളളി. ഇക്കാര്യം സെക്രട്ടറി തലത്തിൽ വിശദമായി ചർച്ച ചെയ്തതാണെന്നും ബദൽ പാത മാത്രമാണ് പരിഹാരമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിൽ പറയുന്നു. 

കടുവാസങ്കേതം സംരക്ഷിക്കുകയാണ് ഉദ്ദേശം. ബദൽ പാത മെച്ചപ്പെടുത്തിയതിന് ശേഷം ബന്ദിപ്പൂർ വഴിയുളള ദേശീയ പാത പൂർണമായി അടക്കുന്ന കാര്യത്തിൽ നിർദേശങ്ങൾ സമർപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിൽ നടപടി സ്വീകരിച്ചുവരുന്നതായും മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു.