Asianet News MalayalamAsianet News Malayalam

കുടുംബാസൂത്രണം അടിച്ചേല്‍പ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

മ​ക്ക​ളു​ടെ എ​ണ്ണം ര​ണ്ട് എ​ന്ന​തു​ൾ​പ്പെ​ടെ ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ലെ ബി​ജെ​പി നേ​താ​വ് അ​ശ്വ​നി കു​മാ​ർ ഉ​പാ​ധ്യാ​യ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. 

Cant Force Family Planning, Centre To Court On Population Control
Author
New Delhi, First Published Dec 13, 2020, 9:40 AM IST

ദില്ലി: കുട്ടികളുടെ എണ്ണം നിയന്ത്രിക്കാന്‍ ജ​ന​ങ്ങ​ളെ നി​ർ​ബ​ന്ധി​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര സര്‍ക്കാര്‍. ​പ്രീംമ കോ​ട​തി​യിലാണ് കേന്ദ്രം ഇത് അറിയിച്ചത്. നി​ർ​ബ​ന്ധി​ത കു​ടും​ബാ​സൂ​ത്ര​ണം വി​പ​രീ​ത​ഫ​ല​മു​ണ്ടാ​ക്കു​മെ​ന്നും ജ​ന​സം​ഖ്യ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​ഞ്ഞു. 

മ​ക്ക​ളു​ടെ എ​ണ്ണം ര​ണ്ട് എ​ന്ന​തു​ൾ​പ്പെ​ടെ ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ലെ ബി​ജെ​പി നേ​താ​വ് അ​ശ്വ​നി കു​മാ​ർ ഉ​പാ​ധ്യാ​യ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. എ​ത്ര മ​ക്ക​ൾ വേ​ണ​മെ​ന്നും ഏ​തു കു​ടും​ബാ​സൂ​ത്ര​ണ മാ​ർ​ഗം വേ​ണ​മെ​ന്നും തീ​രു​മാ​നി​ക്കേ​ണ്ട​തു വ്യ​ക്തി​ക​ളാ​ണ്. 

രാ​ജ്യ​ത്തെ കു​ടും​ബാ​സൂ​ത്ര​ണ പ​രി​പാ​ടി നി​ർ‌​ബ​ന്ധ​പൂ​ർ​വ​മു​ള്ള​ത​ല്ല. ഇ​ത്, എ​ത്ര മ​ക്ക​ൾ വേ​ണ​മെ​ന്ന് ദ​മ്പ​തി​ക​ൾ​ക്ക് അ​വ​രു​ടെ ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ച് തീ​രു​മാ​നി​ക്കാ​നും അ​വ​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ കു​ടും​ബാ​സൂ​ത്ര​ണ രീ​തി​ക​ൾ സ്വീ​ക​രി​ക്കാ​നും അ​വ​സ​രം ന​ൽ​കു​ന്നു​ണ്ടെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

നേരത്തെ ഇതേ ഹര്‍‍ജിയുമായി ദില്ലി ഹൈക്കോടതിയെ ബിജെപി നേതാവ് സമീപിച്ചിരുന്നു. എന്നാല്‍ ദില്ലി ഹൈക്കോടതി ഈ ഹര്‍ജി തള്ളി. ഇതിനെതിരെയാണ് ബി​ജെ​പി നേ​താ​വ് അ​ശ്വ​നി കു​മാ​ർ ഉ​പാ​ധ്യാ​യ സുപ്രീംകോടതിയെ സമീപിച്ചത്.

Follow Us:
Download App:
  • android
  • ios