മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഞായറാഴ്ച വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയില്‍ വച്ചാണ് കാറിന് തീപിടിച്ചത്. ഇതേ തുടര്‍ന്ന് ഹൈവേയിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു.

ഉച്ചയോടെയാണ് 25.33 കിലോമീറ്റര്‍ നീളമുള്ള ഹൈവേയില്‍ വച്ച് തീപിടുത്തമുണ്ടായത്. കനത്ത പുക ഉയര്‍ന്നതോടെ കാല്‍ നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസ്സം നേരിട്ടു. തീപിടുത്തമുണ്ടായതിന് കാരണം വ്യക്തമല്ല. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.