ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. ഒരാളെ കാണാതായി. ഉത്തരാഖണ്ഡിലെ ചാമോളി ജില്ലയിലാണ് സംഭവം. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

അപകടത്തില്‍ പെട്ട കാറിലുണ്ടായിരുന്ന മൂന്നു പേരുടെ മൃതദേഹങ്ങള്‍ ഇതുവരെയും കണ്ടെത്തിയിട്ടുണ്ട്. ഒരാളെ ഇനിയും കണ്ടെത്തേണ്ടതുണ്ട്. തിരച്ചില്‍ ഇപ്പോഴും തുടരുകയാണെന്നും പൊലീസ് വ്യത്തങ്ങള്‍ വ്യക്തമാക്കി.