Asianet News MalayalamAsianet News Malayalam

ഗോവയിൽ നിയന്ത്രണം വിട്ട കാർ നദിയിലേക്ക് വീണു; നാല് പേരെ കാണാതായി

പുലർച്ചെ അമിത വേഗത്തിൽ വന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നേവിയും കോസ്റ്റ്ഗാർഡും ചേർന്ന് തിരച്ചിൽ നടത്തുകയാണ്.

car goes out of control in goa and falls into river
Author
Goa, First Published Jul 28, 2022, 1:15 PM IST

മുംബൈ: ഗോവയിൽ നിയന്ത്രണം വിട്ട  കാർ  നദിയിലേക്ക് വീണ് നാല് പേരെ കാണാതായി. വടക്കൻ ഗോവയിലെ സുവാരി പാലത്തിൽ നിന്നാണ് കൈവരി തകർത്ത് കാർ നദിയിലേക്ക് പതിച്ചത്.

പുലർച്ചെ അമിത വേഗത്തിൽ വന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നേവിയും കോസ്റ്റ്ഗാർഡും ചേർന്ന് തിരച്ചിൽ നടത്തുകയാണ്. സമീപഗ്രാമമായ ലൗട്ടോലിമിൽ നിന്നുള്ളവരാണ് മരിച്ചത്. ഒരു സ്ത്രീയും അവരുടെ ഭർത്താവും സഹോദരനും സുഹൃത്തുമാണ് വാഹനത്തിലുണ്ടായിരുന്നത്.

Read Also: എസ്ഡിപിഐ,പോപ്പുലർ ഫ്രണ്ട് സംഘടനകൾക്കെതിരെ കേന്ദ്രത്തിന് റിപ്പോർട്ട് നൽകി കർണാടക മുഖ്യമന്ത്രി

ചില സംഘടനകൾ സംസ്ഥാനത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ . ഹിജാബ് മുതൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരെയുടെ കൊലപാതകം വരെ ഇതിന്‍റെ ഭാഗം ആണ്. പോപ്പുലർ ഫ്രണ്ട്), എസ് ഡി പി ഐ സംഘടനകൾക്ക് എതിരെ കേന്ദ്രത്തിന് റിപ്പോർട്ട് നൽകി കഴിഞ്ഞു.ഈ സംഘടനകളുടെ നിരോധനത്തിൽ കേന്ദ്രം തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.യുപി മോഡൽ  നടപ്പാക്കാൻ മടിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

Read Also: നമ്മുടെ സൃഷ്ടികൾ ഇനി ഡിജിറ്റൽ ബന്ധനത്തിലാവുമോ? എന്താണീ എൻഎഫ്‍ടി?

യുവമോർച്ച നേതാവ് പ്രവീണ്‍ നെട്ടാര കൊലക്കേസിൽ ഇന്ന്  6 പേർ കൂടി കസ്റ്റഡിയിൽ ആയിട്ടുണ്ട്. കസ്റ്റഡിയിൽ ആയവരെല്ലാം പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ ആണ്. ഇതോടെ കസ്റ്റഡിയിലായവരുടെ എണ്ണം 21 ആയി ഉയർന്നു. കേരളാ ബന്ധമുള്ളവരാണ് പ്രതികളെന്ന നിഗമനത്തിലാണ് പൊലീസ്. കേരളാ രജിസ്ട്രേഷൻ ബൈക്കുകളിലാണ് പ്രതികളെത്തിയതെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. 

ഇതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം കേരളത്തിലേക്ക് നീളുകയാണ്. പ്രത്യേക അന്വേഷണ സംഘം കേരളത്തിലെത്തും. അന്വേഷണത്തിൽ സഹകരണമാവശ്യപ്പെട്ട് മംഗ്ലൂരു എസ്പി, കാസർകോട് എസ്പിയുമായി സംസാരിച്ചു. സഹായം ഉറപ്പ് നൽകണമെന്ന് കർണാടക ഡിജിപി, കേരള ഡിജിപിയോട് ആവശ്യപ്പെട്ടതായാണ് വിവരം. 

Read Also: സബ്സിഡി ഉൽപന്നങ്ങൾക്ക് ജിഎസ്ടി ചുമത്തില്ല,സപ്ലൈകോയിലെ നടപടി പ്രായോഗികത നോക്കിയെന്നും മന്ത്രി ജിആർ അനിൽ

Follow Us:
Download App:
  • android
  • ios