കുതിരയെ നടത്തിക്കൊണ്ടുപോകുമ്പോള്‍ പിടിവിട്ട് ഓടുകയായിരുന്നു. എല്‍പി സ്‌കൂളിന് മുന്നില്‍ നിന്ന് ഓടിയ കുതിര കന്നേറ്റി പള്ളിമുക്കിലെ ദേശീയപാതയില്‍ പ്രവേശിച്ചു. 

കൊല്ലം: കൊല്ലം ചവറയില്‍ (Kollam Chavara) വിരണ്ടോടിയ കുതിരയെ (Horse) കാറിടിച്ച് (Car) കുതിരക്ക് ഗുരുതര പരിക്ക്(Injured). കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ദേശീയപാതയില്‍ (National high way) കന്നേറ്റി പള്ളിമുക്കിലായിരുന്നു സംഭവം. കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര തെക്ക് ചെറുകോല്‍ പറമ്പില്‍ മുഹ്‌സിന്റെ ഉടമസ്ഥതയിലുള്ള നാല് വയസ്സ് പ്രായമായ സൈറ (Saira) എന്ന കുതിരക്കാണ് അപകടം സംഭവിച്ചത്. കുതിരയെ നടത്തിക്കൊണ്ടുപോകുമ്പോള്‍ പിടിവിട്ട് ഓടുകയായിരുന്നു.

എല്‍പി സ്‌കൂളിന് മുന്നില്‍ നിന്ന് ഓടിയ കുതിര കന്നേറ്റി പള്ളിമുക്കിലെ ദേശീയപാതയില്‍ പ്രവേശിച്ചു. അതിവേഗത്തില്‍ ഓടിയ കുതിരയെ കാറിടിക്കുകയായിരുന്നു. ഹരിപ്പാട് കരുവാറ്റ സ്വദേശി ശംഭു, പിതാവ് വിജയകുമാര്‍ എന്നിവര്‍ സഞ്ചരിച്ച കാറാണ് ഇടിച്ചത്. ഇവര്‍ സ്റ്റാഫ് സെലക്ഷന്‍ പരീക്ഷയെഴുതാനായി പോകുകയായിരുന്നു. ഇവരെ മറ്റൊരു വാഹനത്തില്‍ പരീക്ഷാ കേന്ദ്രത്തിലെത്തിച്ചു. 

കാറിന്റെ മുന്‍വശം തകര്‍ന്നു. യാത്രക്കാര്‍ക്ക് പരിക്കില്ല. ചോരയില്‍ കുളിച്ച് വീണുകിടന്ന കുതിരയെ നാട്ടുകാരും പൊലീസും ചേര്‍ന്ന കൊല്ലം ജില്ല വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ചു. കുതിരക്ക് വിദഗ്ധ ചികിത്സ നല്‍കുകയാണ്.