Asianet News MalayalamAsianet News Malayalam

രാവിലെ എഴുന്നേറ്റ് വീടിന് മുന്നിലിരിക്കുകയായിരുന്നവർക്ക് നേരെ കാർ പാഞ്ഞുകയറി; ബുലന്ദ്ഷഹറിൽ ആറ് പേർക്ക് പരിക്ക്

ആളുകൾക്കിടയിലേക്ക ്കാർ പാഞ്ഞുകയറുന്നതിന് തൊട്ടുപിന്നാലെ ഡ്രൈവർ ഡോർ തുറന്ന് പുറത്തിറങ്ങി ഓടി രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം.

car rammed into group of people sitting on chairs in front of their houses and driver fled the scene
Author
First Published Sep 2, 2024, 1:29 PM IST | Last Updated Sep 2, 2024, 1:29 PM IST

ലക്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ വീടുകൾക്ക് മുന്നിലേക്ക് കാർ പാ‌ഞ്ഞുകയറി ആറ് പേർക്ക് പരിക്ക്. വീടുകൾക്ക് മുന്നിൽ കസേരകളിൽ ഇരിക്കുകയായിരുന്നവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

ബുലന്ദ്ഷഹറിലെ ഗുലോത്തിയിലാണ് അപകടമുണ്ടായത്. ഏതാനും പേർ വീടുകൾക്ക് മുന്നിൽ കേസരകളിൽ ഇരിക്കുന്നത് സിസിടിവി വീഡിയോയിൽ കാണാം. സെക്കന്റുകൾക്ക് ശേഷം ഒരു മഹീന്ദ്ര ബൊലേറോ എസ്‍യുവി ഇവർക്കിടയിലേക്ക് ഇടിച്ചു കയറുന്നു. അപകടത്തിന് തൊട്ടുപിന്നാലെ കാർ ഡ്രൈവർ ഡോർ തുറന്ന് പുറത്തിറങ്ങി ഓടി രക്ഷപ്പെടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. 

പരിക്കേറ്റവരെ പരിസരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ ബുലന്ദ്ഷഹറിൽ ഒരു സ്വകാര്യ ബസും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർ മരണപ്പെട്ടിരുന്നു. മീററ്റ് സംസ്ഥാന പാതയിൽ സലീംപൂരിലുണ്ടായ അപകടത്തിൽ 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios