എം വി ഗോവിന്ദൻ്റെ പ്രതികരണം ധിക്കാരപരമാണ്. എസ് എഫ് ഐക്കെതിരെ ഇനിയും തെളിവുകൾ കൊണ്ടുവരും. എതിർ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങളാണിതെന്നും സതീശൻ പറഞ്ഞു.

കൊച്ചി: അഖില നന്ദകുമാറിനെതിരായ കേസ് എതിർശബ്ദങ്ങളെ നിശബ്ദരാക്കാനുള്ള തന്ത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എം വി ഗോവിന്ദൻ്റെ പ്രതികരണം ധിക്കാരപരമാണ്. എസ് എഫ് ഐക്കെതിരെ ഇനിയും തെളിവുകൾ കൊണ്ടുവരും. എതിർ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങളാണിതെന്നും സതീശൻ പറഞ്ഞു.

'ആർഷോയെ മന്ത്രി കുറ്റവിമുക്തനാക്കിയത് അന്വേഷണം അട്ടിമറിക്കാൻ'; വിഡി സതീശൻ

അറസ്റ്റ് ചെയ്യപ്പെടേണ്ട ആൾ പരാതി നൽകി. മാധ്യമ വേട്ടയാണ് നടക്കുന്നത്. പിണറായി മോദി സ്റ്റൈലിലേക്ക് മാറുന്നു. ഇത്രയും ഭീരുവായ മുഖ്യമന്ത്രി കേരളം ഭരിച്ചിട്ടില്ല. മാധ്യമപ്രവർത്തകക്കെതിരെ കേസടുത്ത നടപടിയെ ശക്തമായി അപലപിക്കുന്നു. ഇനിയും സർക്കാരിനെ വിമർശിക്കും. ഇനിയും പ്രതിഷേധിക്കും. ഗോവിന്ദന്റെ ഭീഷണിയിൽ മുട്ടുമടക്കില്ലെന്നും സതീശൻ പറഞ്ഞു. 

'ആരുമായും വഴക്കിനില്ല, എനിക്കെതിരെ പടയൊരുക്കം നടത്തിയത് കോൺ​ഗ്രസുകാരായ നേതാക്കൾ'; വിഡി സതീശൻ

എംവി ഗോവിന്ദന്റെ പ്രതികരണം അഹങ്കാരം നിറഞ്ഞതെന്ന് വിഡി സതീശൻ |Mark list case | V. D. Satheesan