പൂർവ മേഥിനിപൂരിലെ മുൻസിപ്പാലിറ്റി ഓഫീസിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ദുരിതാശ്വാസ സാധനങ്ങൾ മോഷ്ടിച്ചു എന്ന് പരാതി...

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ ബിജെപി എംഎൽഎയും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിക്കും സഹോദരനുമെതിരെ പൊലീസ് കേസ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സാധനങ്ങൾ മോഷ്ടിച്ചു എന്ന പരാതിയിലാണ് ബംഗാൾ പൊലീസ് കേസെടുത്തത്. പൂർവ മേഥിനിപൂരിലെ മുൻസിപ്പാലിറ്റി ഓഫീസിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ദുരിതാശ്വാസ സാധനങ്ങൾ മോഷ്ടിച്ചു എന്ന് പരാതിക്കാരൻ ആരോപിച്ചു. മോഷണത്തിനായി കേന്ദ്രസേനയെ ഉപയോഗിച്ചുവെന്നും പരാതിയിൽ പറയുന്നു. നന്ദി​ഗ്രാമിൽ നിന്ന് മുഖ്യമന്ത്രി മമതാ ബാന‍ർജിയെ പരാജയപ്പെടുത്തിയാണ് സുവേന്ദു ബം​ഗാൾ നിയമസഭയിലെത്തിയത്.