Asianet News MalayalamAsianet News Malayalam

കൊവിഡ് നിയമങ്ങൾ ലംഘിച്ച് പ്രതിഷേധം; പഞ്ചാബിൽ ലോക് ഇൻസാഫ് പാർട്ടി എംഎൽഎമാർക്കെതിരെ കേസെടുത്തു

 സാധുസിം​ഗിനെതിരെ പ്രതിഷേധിച്ച് പൂഡെ മൈതാനത്ത് ഒരുമിച്ചു ചേരാൻ  ലോക് ഇൻസാഫ് എംഎൽഎമാരാണ് ആഹ്വാനം ചെയ്തതെന്ന് പാട്യാല സീനിയർ പൊലീസ് സൂപ്രണ്ട് വിക്രം ജീത് ദ​ഗൽ പറഞ്ഞു. 

case against lok insaaf party workers in punjab
Author
Hariyana, First Published Sep 8, 2020, 3:41 PM IST


പാട്യാല: കൊവിഡ് മാനദണ്ഡ‍ങ്ങൾ ലംഘിച്ച് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച ലോക് ഇൻസാഫ് എംഎൽഎമാരായ സിമർജിത് സിം​ഗ് ബെയിൻസ്, സഹോദരൻ ബൽവീന്ദർ സിം​ഗ് ബെയിൻസ് എന്നിവർക്കെതിരെ നടപടി എടുത്തതായി പൊലീസ്. പട്യാലയിലെ സംസ്ഥാന മന്ത്രിക്കെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് അഴിമതിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച് സംസ്ഥാന കാബിനറ്റ് മിനിസ്റ്റർ സാധു സിം​ഗ് ധരംസോത്തിന് എതിരെയായിരുന്നു പ്രതിഷേധ മാർച്ച്. 

എൺപതിലധികം ബസ്സുകളിലായി 1500 ഓളം ജനങ്ങളാണ് ഈ കൂട്ടായ്മയിൽ തടിച്ചുകൂടിയത്. സാധുസിം​ഗിനെതിരെ പ്രതിഷേധിച്ച് പൂഡെ മൈതാനത്ത് ഒരുമിച്ചു ചേരാൻ  ലോക് ഇൻസാഫ് എംഎൽഎമാരാണ് ആഹ്വാനം ചെയ്തതെന്ന് പാട്യാല സീനിയർ പൊലീസ് സൂപ്രണ്ട് വിക്രം ജീത് ദ​ഗൽ പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഇത്തരം മാർച്ച് നടത്തരുതെന്ന് അവരോ‍ട് അഭ്യർത്ഥിച്ചതായും പൊലീസ് വ്യക്തമാക്കി. എന്നാൽ ഈ അഭ‍്യർത്ഥന അവർ അ​വ​ഗണിക്കുകയാണുണ്ടായത്. മാത്രമല്ല പ്രതിഷേധക്കാർ മോശമായി പെരുമാറിയെന്നും പൊലീസ് വെളിപ്പെടുത്തി. 

പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റമുട്ടലിൽ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബലപ്രയോ​ഗത്തിന് ശേഷമാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോയത്. പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. 


 

Follow Us:
Download App:
  • android
  • ios