ലക്നൗ: പെൺകുഞ്ഞിന് ജന്മം നൽകിയതിനെ തുടർന്ന് യുവതിയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലി ഭർത്താവ്. ഉത്തർപ്രദേശിലെ സാമ്പാലിലാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഞാൻ പതിനൊന്ന് വർഷം മുമ്പാണ് കമിലിനെ വിവാഹം കഴിച്ചത്. ഞങ്ങൾക്ക് നാല് പെൺമക്കളുണ്ട്. ഒക്ടോബർ 11ന് ഞാൻ മറ്റൊരു പെൺകുഞ്ഞിനെ പ്രസവിച്ചു. ഇക്കാര്യം അറിഞ്ഞ ഭർത്താവ് തന്നെ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയെന്ന് യുവതി പറയുന്നു. 

ഭർത്താവിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മുസ്ലീം സ്ത്രീകളുടെ വിവാഹ അവകാശങ്ങൾ സംരക്ഷിക്കൽ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് സൂപ്രണ്ട് യമുന പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.