ദില്ലി: വിവാദ ആയുധ ഇടപാടുകാരൻ സഞ്ജയ്‌ ഭണ്ഡാരിയുടെ ഓഫീസുകളിൽ സിബിഐ പരിശോധന. യുപിഎ സർക്കാരിന്‍റെ കാലത്ത്  വ്യോമസേനയ്ക്ക് 4000 കോടിയുടെ പരിശീലന വിമാനങ്ങൾ വാങ്ങിയ ഇടപാടുമായി ബന്ധപ്പെട്ടാണ് ഭണ്ഡാരിക്കെതിരെ അന്വേഷണം നടക്കുന്നത്. പരിശോധനയില്‍ രേഖകൾ കണ്ടെത്തിയതായി സിബിഐ വൃത്തങ്ങൾ അറിയിച്ചു. 

ഭണ്ഡാരിക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബർട്ട് വാദ്രയുമായി അടുപ്പം ഉണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇടപാടിൽ 339 കോടി രൂപ ഇടനിലക്കാർ കൈപ്പറ്റിയെന്നും സിബിഐ വ്യക്തമാക്കി. ഇടപാടിൽ ഉൾപ്പെട്ട വ്യോമസേന ഉദ്യോഗസ്ഥർക്കും ഭണ്ടാരിക്കും എതിരെ കേസ് എടുത്തു.