ദില്ലി: സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകർക്കെതിരെ കേസെടുത്ത് സിബിഐ. വിദേശഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന പേരിലാണ് ആനന്ദ് ഗ്രോവർ, ഇന്ദിര ജയ് സിങ്ങ് എന്നിവർക്കെതിരെ കേസെടുത്തത്. ഇവരുടെ എൻ ജി ഒ യായ ലോയേഴ്‌സ് കളക്ടീവിന് ലഭിച്ച വിദേശ ഫണ്ടുകൾ മറ്റു ആവശ്യങ്ങൾക്കായി വക മാറ്റിയെന്നാണ് കേസ്. എഫ് സി ആർ എ നിയമപ്രകാരമാണ് കേസ് . കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം ആണ് നടപടി. യു പി എ സർക്കാരിന്റെ കാലത്ത് അഡീ.സോളിസിറ്റർ ജനറലായിരുന്നു ഇന്ദിര ജയ് സിങ്ങ്.