Asianet News MalayalamAsianet News Malayalam

സിബിഐയെ കൂടുതൽ സ്വതന്ത്രമാക്കണം; കേന്ദ്രസർക്കാരിനോട് മദ്രാസ് ഹൈക്കോടതിയുടെ മധുര ഡിവിഷൻ ബഞ്ച്

സിബിഐക്ക് പ്രവർത്തന സ്വാതന്ത്ര്യം വേണം. അതിന്‍റെ ഭരണനിർവഹണം കേന്ദ്ര സർക്കാരിന്‍റെ നിയന്ത്രണത്തിലാകരുത്. സിബിഐക്ക് സ്റ്റാറ്റ്യൂട്ടറി പദവിയും കൂടുതൽ അധികാരങ്ങളും നൽകാനുള്ള നിയമം എത്രയും വേഗത്തിൽ കൊണ്ടുവരണമെന്നും കേന്ദ്രത്തോട് കോടതി.

cbi should be made more independent madurai division bench of the madras high court to the central Government
Author
Chennai, First Published Aug 18, 2021, 11:10 AM IST

ചെന്നൈ: സിബിഐയെ കൂട്ടിലടച്ച തത്തയെന്ന് വിശേഷിപ്പിച്ച് മോചനത്തിനുള്ള നിർദ്ദേശങ്ങൾ എന്ന നിലയിൽ ഉത്തരവിറക്കി മദ്രാസ് ഹൈക്കോടതിയുടെ മധുര ഡിവിഷൻ ബഞ്ച്. ഇലക്ഷൻ കമ്മീഷൻ, സിഎജി എന്നിവയെപ്പോലെ സിബിഐയെ കൂടുതൽ സ്വതന്ത്രമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. 

സിബിഐക്ക് പ്രവർത്തന സ്വാതന്ത്ര്യം വേണം. അതിന്‍റെ ഭരണനിർവഹണം കേന്ദ്ര സർക്കാരിന്‍റെ നിയന്ത്രണത്തിലാകരുത്. സിബിഐക്ക് സ്റ്റാറ്റ്യൂട്ടറി പദവിയും കൂടുതൽ അധികാരങ്ങളും നൽകാനുള്ള നിയമം എത്രയും വേഗത്തിൽ കൊണ്ടുവരണമെന്നും കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. സിബിഐക്ക് പ്രത്യേക ബജറ്റ് വിഹിതം ഉണ്ടാകണമെന്നും സൈബർ,ഫോറൻസിക് വിദഗ്ധരേയും സാമ്പത്തിക ഓഡിറ്റർമാരേയും സിബിഐയിൽ നിയമിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios