മണിപ്പൂരിൽ സ്ത്രീകളെ അതിക്രമത്തിനിരയാക്കിയ സംഭവം; പൊലീസിന് ഗുരുതര വീഴ്ച; കുറ്റപത്രം സമർപ്പിച്ച് സിബിഐ
പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
ദില്ലി: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി അതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ. പൊലീസിന് ഗുരുതര വീഴ്ച്ചയെന്ന് സിബിഐ കുറ്റപത്രത്തിൽ വിശദമാക്കുന്നു. ഇരകൾ പൊലീസിനോട് സഹായം തേടിയിട്ടും നൽകിയില്ലെന്നും പൊലീസ് വാഹനത്തിൽ ഇവരെ ഇവിടെ നിന്ന് മാറ്റാൻ തയ്യാറായില്ലെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.