Asianet News MalayalamAsianet News Malayalam

അഖാഡ പരിഷത്ത് അധ്യക്ഷന്റെ ദുരൂഹമരണം, അന്വേഷണം ഏറ്റെടുക്കാൻ സിബിഐ

നരേന്ദ്രഗിരിയുടെ മരണത്തിന് പിന്നാലെ അഖാഡ പരിഷത്ത് അടക്കം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കൂടാതെ അലഹബാദിൽ ഹൈക്കോടതിയിലും ഇതുസംബന്ധിച്ച് ഹർജി എത്തി.

cbi to investigate akhara parishad head narendra giris death
Author
Delhi, First Published Sep 23, 2021, 1:25 PM IST

ദില്ലി: അഖാഡ പരിഷത്ത് അധ്യക്ഷൻ നരേന്ദ്രഗിരിയുടെ മരണത്തിൽ അന്വേഷണം സിബിഐ ഉടൻ ഏറ്റെടുക്കും. ഇന്നലെ യുപി സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു. കേസിൽ കൂടുതൽ പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം

നരേന്ദ്രഗിരിയുടെ മരണത്തിന് പിന്നാലെ അഖാഡ പരിഷത്ത് അടക്കം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കൂടാതെ അലഹബാദിൽ ഹൈക്കോടതിയിലും ഇതുസംബന്ധിച്ച് ഹർജി എത്തി. ഹർജി കോടതി പരിഗണിക്കാനിരിക്കെയാണ് കേസ് സിബിഐ അന്വേഷണത്തിന് യുപി സർക്കാർ ശുപാർശ. കേസിൽ പ്രാഥമിക വിവരങ്ങൾ യുപി പൊലീസിൽ നിന്നും സിബിഐ തേടിയിട്ടുണ്ട്. നാളെയോടെ കേസ് ഏറ്റെടുക്കുന്നതിനായി ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നാണ് സിബിഐ വൃത്തങ്ങൾ നൽകുന്ന വിവരം.  

അഖാഡ പരിഷത്ത് അധ്യക്ഷന്‍ നരേന്ദ്രഗിരിയുടെ ആത്മഹത്യ; സിബിഐ അന്വേഷണത്തിന് യുപി സര്‍ക്കാര്‍ ശുപാര്‍ശ

കേസിൽ ഇതുവരെ മൂന്ന് പേരാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ പേരെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുകയാണ്. നരേന്ദ്രഗിരിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. കഴുത്തിൽ വി ആകൃതി പാടുകൾ കണ്ടതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ബലപ്രയോഗം നടന്നതായുള്ള തെളിവുകൾ കണ്ടെത്തിയിട്ടില്ല. ആത്മഹത്യ എന്നത് ശരിവെക്കുന്നതാണ് പ്രാഥമിക റിപ്പോർട്ടെന്നാണ് സൂചന. ഇതിനിടെ അറസ്റ്റിലായ ആനന്ദ് ഗിരിയെ പിന്തുണച്ച് കുടുംബം രംഗത്തെത്തി. ആരോപണങ്ങൾ കളവാണെന്നും ആനന്ദ് ഗിരിക്ക് ആരെയും കൊല്ലാനാകില്ലെന്നുമാണ് കുടുംബം പറയുന്നത്. 

നരേന്ദ്ര ഗിരിയുടെ മരണത്തില്‍ അറസ്റ്റിലായ ശിഷ്യന്‍ ആനന്ദ് ഗിരി ആരാണ്?


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios