കൊല്‍ക്കത്ത: ശാരദചിട്ടിതട്ടിപ്പ് കേസിൽ മമതയുടെ വിശ്വസ്തനും കൊൽക്കത്ത മുൻ പൊലീസ് കമ്മീഷണറുമായ രാജീവ് കുമാറിനായി തിരച്ചിൽ ഊർജ്ജിതമാക്കി സിബിഐ. ഇതിനായി രണ്ട് പ്രത്യേകസംഘത്തെ സിബിഐ നിയോഗിച്ചു. രാജീവ് കുമാറിനെ ഏതുവിധത്തിലും കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമത്തിലാണ് സിബിഐ.

നേരത്തെ രാജീവ് കുമാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ അലിപൂർ കോടതി തള്ളിയിരുന്നു. രാജീവ് കുമാറിനെതിരെ വ്യക്തമായ തെളിവുകൾ ഉള്ളതായി സിബിഐ കോടതിയെ അറിയിച്ചിരുന്നു . 1989 പശ്ചിമ ബംഗാള്‍ കേഡര്‍ ഐപിഎസ് ഉദ്ദ്യോഗസ്ഥനായ രാജീവ് കുമാറിനായിരുന്നു ശാരദ ചിട്ടി തട്ടിപ്പു കേസിന്റെ പ്രത്യേക അന്വേഷണ ചുമതല ഉണ്ടായിരുന്നത്. കേസില്‍ സിബിഐ രണ്ടു വട്ടം രാജീവ് കുമാറിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.