Asianet News MalayalamAsianet News Malayalam

ഹാഥ്റസ് പെൺകുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ നഷ്ടമായെന്ന് ആശുപത്രി; കേസ് ഇന്ന് സുപ്രീംകോടതിയിൽ

ദൃശ്യങ്ങൾ ഏഴ് ദിവസം മാത്രമേ ശേഖരിച്ച് വയ്ക്കാനാകൂവെന്നാണ് ഹാഥ്റസ് ജില്ലാ ആശുപത്രിയുടെ വിശദീകരണം. അന്വേഷണത്തിൻ്റെ ഭാഗമായി സിബിഐ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു.

CCTV footage losted from Hathras victim was first taken hospital
Author
Delhi, First Published Oct 15, 2020, 8:08 AM IST

ദില്ലി: ഹാഥ്റസ് പെൺകുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ നഷ്ടപ്പെട്ടെന്ന് ആദ്യം പ്രവേശിപ്പിച്ച ആശുപത്രി അധികൃതർ. സിസിടിവി ദൃശ്യങ്ങൾ ഏഴ് ദിവസം മാത്രമേ ശേഖരിച്ച് വയ്ക്കാനാകൂവെന്നാണ് ഹാഥ്റസ് ജില്ലാ ആശുപത്രിയുടെ വിശദീകരണം. അന്വേഷണത്തിൻ്റെ ഭാഗമായി സിബിഐ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഹാഥ്റസ് കൊലപാതക കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സുപ്രീംകോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തന്നെ ആവശ്യപ്പെട്ടിരിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് മൂന്ന് തട്ടുകളിലായുള്ള സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും, ഇന്നലെ നൽകിയ സത്യവാങ്മൂലത്തിൽ യുപി സര്‍ക്കാര്‍ അറിയിച്ചിരുന്നു. കേസിൽ സിബിഐ, അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. സിബിഐയുടെ അഭിഭാഷകനും ഇന്ന് കോടതിയിൽ എത്തും. പെണ്‍കുട്ടിയുടെ കുടുംബത്തിന് ആവശ്യമെങ്കിൽ മുതിര്‍ന്ന അഭിഭാഷകന്‍റെ സേവനം ഉറപ്പാക്കാമെന്ന് കഴിഞ്ഞ തവണ ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഇതിൽ ഇന്ന് തീരുമാനം ഇന്ന് ഉണ്ടായേക്കും.

Follow Us:
Download App:
  • android
  • ios