ദില്ലി: ജമ്മു കശ്മീരിൽ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം. ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ജമ്മു കശ്മീരിലെ കുപ്‌വാരയിലാണ് സംഭവം. ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാക് സൈനികർ ഷെല്ലാക്രമണം നടത്തുകയായിരുന്നു. ഇതോടെ ഇന്ത്യൻ അതിർത്തിക്ക് അപ്പുറത്തുള്ള ഭീകര ക്യാമ്പുകൾക്ക് നേരെ ഇന്ത്യയും ആക്രമണം നടത്തി. നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തെ കാമ്പസുകളിലേക്കാണ് ഇന്ത്യ വെടിവച്ചത്. നുഴഞ്ഞുകയറ്റ ശ്രമം തടയാനായിരുന്നു ഇന്ത്യയുടെ ശ്രമം.