ദില്ലി: കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടെ അസംഘടിത മേഖലയിലുള്ള തൊഴിലാളികളുടെ ദേശീയ തലത്തിലുള്ള ഡേറ്റാബേസ്‌ ഉണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിനായി 650 കോടിയുടെ അഖിലേന്ത്യ രജിസ്ട്രേഷന്‍ പദ്ധതിയ്ക്ക്‌ സർക്കാർ അനുമതി നൽകി. 

കോവിഡിന്റെ പശ്ചാത്തലത്തില്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച സി.വി.ആനന്ദബോസ് കമ്മീഷന്റ ശുപാർശ പ്രകാരമാണ് തീരുമാനം. ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലായിരിക്കും രജിസ്ട്രേഷന്‍.