Asianet News MalayalamAsianet News Malayalam

എല്ലാ ചരക്കുവാഹനങ്ങളും ചെക്ക് പോസ്റ്റിൽ പിടിച്ചിടാതെ കടത്തി വിടണമെന്ന് കേന്ദ്രം

ചരക്കുഗതാഗതം സുഗമമാണെന്ന് ഉറപ്പാക്കുന്നത് കൂടാതെ എല്ലാം സംസ്ഥാനങ്ങളും അതിഥി തൊഴിലാളികൾക്ക് ആവശ്യമായ സൌകര്യങ്ങളും ഒരുക്കി നൽകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. 

Center asked to setup easy movements of consignments
Author
Delhi, First Published Mar 29, 2020, 9:16 PM IST

ദില്ലി: അവശ്യ സർവീസുകൾ  മാത്രമല്ല മുഴുവൻ ചരക്കു വാഹനങ്ങളും അതിർത്തിയിൽ പിടിച്ചിടാതെ കടത്തി വിടണമെന്ന് കേന്ദ്ര സർക്കാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര അഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. 

ചരക്കുഗതാഗതം സുഗമമാണെന്ന് ഉറപ്പാക്കുന്നത് കൂടാതെ എല്ലാം സംസ്ഥാനങ്ങളും അതിഥി തൊഴിലാളികൾക്ക് ആവശ്യമായ സൌകര്യങ്ങളും ഒരുക്കി നൽകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ലോക്ക് ‍ഡൗൺ മൂലം തൊഴിലും വരുമാനവും നഷ്ടമായ അതിഥി തൊഴിലാളികൾ രാജ്യവ്യാപകമായി കുടുങ്ങി കിടക്കുന്നുണ്ട്. 

പൊതു​ഗതാ​ഗതസൗകര്യം ലഭ്യമാല്ലാത്തതിനാൽ നൂറുകണക്കിന് കിലോമീറ്റ‍ർ നടന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ് മറുനാടൻ തൊഴിലാളികൾ ഈ സാഹചര്യത്തിലാണ് ഇവർക്ക് ആവശ്യമായ താമസം, ഭക്ഷണം, ചികിത്സ എന്നിവ ഉറപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios