Asianet News MalayalamAsianet News Malayalam

2014ന് ശേഷം കർഷകർക്ക് ഏറ്റവും വലിയ നേട്ടം, വമ്പൻ പ്രഖ്യാപനവുമായി കേന്ദ്രം, ​കർഷകർക്ക് സന്തോഷ വാർത്ത!

2014-15 മുതൽ 2023-24 വരെയുള്ള കാലയളവിൽ ഗോതമ്പിന്റെ വാർഷിക എംഎസ്പി വർധന ക്വിന്റലിന് 40 രൂപ മുതൽ 110 രൂപ വരെയായിരുന്നു.

center increase 6 rabi crops include wheat up to rs 150 prm
Author
First Published Oct 19, 2023, 8:29 AM IST

ദില്ലി: ഗോതമ്പിന് ക്വിന്റലിന് 150 രൂപ വർധിപ്പിച്ചതുൾപ്പെടെ ആറ് റാബി (ശീതകാല വിള) വിളകളുടെ മിനിമം താങ്ങുവില വർധിപ്പിച്ചതായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ​ഗോതമ്പിന് ക്വിന്റലിന് 150 രൂപ വർധിപ്പിച്ച് 2,275 രൂപയായി. നേരത്തെ 2,125 രൂപയായിരുന്നു വില. ഗോതമ്പ് ഉൽപ്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് താങ്ങുവില വർധിച്ചത്. 2024-25 സീസണിലായിരിക്കും വർധിപ്പിച്ച വില പ്രാബല്യത്തിലാകുക. 2014 ൽ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഗോതമ്പിനുള്ള എംഎസ്പിയിലെ ഏറ്റവും ഉയർന്ന വർധനവാണിതെന്നും കണക്കുകൾ പറയുന്നു.

2014-15 മുതൽ 2023-24 വരെയുള്ള കാലയളവിൽ ഗോതമ്പിന്റെ വാർഷിക എംഎസ്പി വർധന ക്വിന്റലിന് 40 രൂപ മുതൽ 110 രൂപ വരെയായിരുന്നു. പയർ, കടുക്, എണ്ണക്കുരുക്കൾ എന്നിവയുടെ താങ്ങുവിലയും വർധിപ്പിച്ചേക്കും. മറ്റു റാബി വിളകളായ ബാർലി, കുങ്കുമം എന്നിവയുടെ മിനിമം താങ്ങുവിലയും വർധിക്കും. വിളകളുടെ ശരാശരി ഉൽപ്പാദനച്ചെലവിന്റെ 1.5 മടങ്ങെങ്കിലും എംഎസ്പി നിശ്ചയിക്കുന്നതിനുള്ള സർക്കാരിന്റെ 2018-19 ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായിട്ടാണ് വർധനവ്. റാബി വിളകളുടെ വർധിച്ച എംഎസ്പി കർഷകർക്ക് ലാഭകരമായ വില ഉറപ്പാക്കുകയും വിള വൈവിധ്യവൽക്കരണത്തിന് പ്രോത്സാഹനം നൽകുകയും ചെയ്യും. ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനും കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായിട്ടാണ് എണ്ണക്കുരുക്കൾ, പയർവർഗങ്ങൾ, മില്ലറ്റുകൾ എന്നിവയുടെ വിള വൈവിധ്യവൽക്കരണം സർക്കാർ പ്രോത്സാഹിപ്പിക്കുന്നുവെന്ന് മന്ത്രി അനുരാഗ് സിംഗ് താക്കൂർ പറഞ്ഞു.

Read More... നിമിഷ പ്രിയയുടെ മോചനം: യെമനിലേക്ക് തിരിക്കാൻ കേന്ദ്ര സഹായം വേണമെന്ന് അമ്മ, ഹർജി ഇന്ന് പരി​ഗണിക്കും

തീരുമാനം. പയറിന്റെ എംഎസ്പി 2014-15ൽ ക്വിന്റലിന് 2,950 രൂപയിൽ നിന്ന് 2024-25സീസണിൽ ക്വിന്റലിന് 6,425 രൂപയായി വർധിപ്പിച്ചതായി കൃഷി മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അതുപോലെ, സഫ്ലവർ, റാപ്സീഡ്, കടുക്, പയർ എന്നിവയുടെ എംഎസ്പി ക്വിന്റലിന് 3,000 രൂപയിൽ നിന്ന് 5,800 രൂപയായി ഉയർന്നു. ഗോതമ്പിന്റെ എംഎസ്പിയാകട്ടെ, 10 വർഷത്തിനുള്ളിൽ ക്വിന്റലിന് 1,400 രൂപയിൽ നിന്ന് 2,275 രൂപയായി വർധിച്ചു.

Follow Us:
Download App:
  • android
  • ios