തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയുമായി ബന്ധം ശക്തിപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നതിനിടെയാണ് നീക്കം

ദില്ലി: തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ സ്ഥാപക നേതാവുമായ കെ കരുണാനിധിയെ ആദരിച്ച് കേന്ദ്രം. അദ്ദേഹത്തിൻ്റെ ജന്മശതാബ്‌ദി വര്‍ഷത്തിൽ കരുണാനിധിക്ക് ആദരവുമായി 100 രൂപയുടെ നാണയം പുറത്തിറക്കി. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് നാണയം പുറത്തിറക്കിയത്. തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയുമായി ബന്ധം ശക്തിപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നതിനിടെയാണ് നീക്കം.