നിതിൻ അഗര്‍വാള്‍ കേരള കേഡറില്‍ തിരിച്ചെത്തുന്നതോടെ സംസ്ഥാന പൊലീസ് ഉന്നത സ്ഥാനങ്ങളിലും മാറ്റങ്ങളുണ്ടാകും

ദില്ലി: സര്‍വീസ് കാലാവധി ബാക്കി നില്‍ക്കെ ബിഎസ്എഫ് മേധാവിയെ നീക്കി കേന്ദ്രം. ബിഎസ്എഫ് മേധാവിയായ നിതിൻ അഗര്‍വാളിനെ സ്ഥാനത്തുനിന്ന് നീക്കി കേരള കേഡറിലേക്ക് തിരിച്ചയച്ചു. നിതിൻ അഗര്‍വാളിന് പുറമെ ബിഎസ്എഫ് വെസ്റ്റ് എസ്‍ഡിജി വൈബി ഖുരാനിയയെയും സ്ഥാനത്തു നിന്ന് നീക്കിയിട്ടുണ്ട്. 2026വരെ നിതിൻ അഗര്‍വാളിന്‍റെ കാലാവധി നിലനില്‍ക്കെയാണ് കേന്ദ്രത്തിന്‍റെ അസാധാരണ നടപടി. ബിഎസ്എഫ് മേധാവിയായി നിതിൻ അഗര്‍വാളിന് രണ്ടു വര്‍ഷം കൂടി കാലാവധി ബാക്കിയുണ്ട്.

നിതിൻ അഗര്‍വാള്‍ കേരള കേഡറില്‍ തിരിച്ചെത്തുന്നതോടെ സംസ്ഥാന പൊലീസ് ഉന്നത സ്ഥാനങ്ങളിലും മാറ്റങ്ങളുണ്ടാകും. കഴിഞ്ഞ തവണ സംസ്ഥാന ഡിജിപി നിയമനത്തിനുള്ള പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു നിതിൻ അഗര്‍വാള്‍. എന്നാല്‍, കേരള കേഡറിലേക്ക് മടക്കമില്ലെന്ന് അറിയിച്ചതോടെയാണ് ഷെയ്ക്ക് ദർവേസ് ഡിജിപിയായത്.


ജമ്മുവിലെ നുഴഞ്ഞുകയറ്റം വൻ തിരിച്ചടിയായിരിക്കെയാണ് ബിഎസ്എഫ് മേധാവി നിതിൻ അഗര്‍വാളിനെ നീക്കികൊണ്ടുള്ള കേന്ദ്രത്തിന്‍റെ അസാധാരണ നീക്കം. പാകിസ്താനിൽ നിന്ന് നുഴഞ്ഞു കയറിയവര്‍ നിരവധി ആക്രമണങ്ങള്‍ അടുത്തിടെ നടത്തിയിരുന്നു.

മുല്ലപ്പെരിയാർ ഡാമിൽ അവകാശം ആർക്ക്? നിർണായക നീക്കവുമായി സുപ്രീം കോടതി, പാട്ടക്കരാറിന്‍റെ സാധുത പരിശോധിക്കും

Wayanad Landslide LIVE Update | Asianet News | Malayalam News LIVE | Kerala Rain |ഏഷ്യാനെറ്റ് ന്യൂസ്