റോട്ടിയേഴ്സിനെ വിലക്കിയ നടപടിയിൽ വിശദീകരണവുമായി കേന്ദ്രം. ജൂലായ് 3 ന് ബ്ലോക്ക് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടില്ല. റോയിട്ടേഴ്സിൻ്റെ അക്കൗണ്ട് ബ്ലോക്ക് ആക്കിയതിന് പിന്നാലെ തന്നെ ഇത് പിൻവലിക്കാനും നിർദ്ദേശിച്ചുവെന്നും വിശദീകരണം. 

ദില്ലി: റോയിട്ടേഴ്സിനെ വിലക്കിയ നടപടിയിൽ വിശദീകരണവുമായി കേന്ദ്രം. ജൂലായ് 3 ന് ബ്ലോക്ക് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടില്ല. റോയിട്ടേഴ്സിൻ്റെ അക്കൗണ്ട് ബ്ലോക്ക് ആക്കിയതിന് പിന്നാലെ തന്നെ ഇത് പിൻവലിക്കാനും നിർദ്ദേശിച്ചു. എന്നാൽ 21 മണിക്കൂറിന് ശേഷമാണ് ഏക്സ് വിലക്ക് മാറ്റിയതെന്നും കേന്ദ്രം വിശദീകരിച്ചു. റോയിട്ടേഴ്സ് വിലക്കുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ പ്രസ്താവനയുമായി എക്സ് രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ മാധ്യമ നിയന്ത്രണത്തിൽ ആശങ്കയെന്ന് എക്സ് പ്രതികരിച്ചിരുന്നു. കാരണം പറയാതെയാണ് നിരവധി അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ സർക്കാർ നിർദ്ദേശം നൽകിയത്. എതിർപ്പ് ഉയർന്നപ്പോഴാണ് റോട്ടിയേഴ്സിൻ്റെ വിലക്ക് നീക്കിയത്. 2355 അക്കൗണ്ടുകൾ ബ്ലോക്ക് ആക്കാൻ ഇന്ത്യൻ സർക്കാർ നിർദ്ദേശിച്ചെന്നും ഏക്സ് വെളിപ്പെടുത്തിയിരുന്നു.