ദില്ലി: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകി. പരീക്ഷകൾ നടത്താൻ സംസ്ഥാന സർക്കാരുകൾക്ക് അനുമതി നൽകി കൊണ്ട് കേന്ദ്രം ഇത്തരവിറക്കി. കൊവിഡ് തീവ്ര ബാധിത മേഖലകളിൽ പരീക്ഷ കേന്ദ്രങ്ങൾ പാടില്ല.

ആഭ്യന്തര മന്ത്രാലയമാണ് അനുമതി നൽകിയത്. സാമൂഹിക ആകലം പാലിച്ച് പരീക്ഷകൾ നടത്താമെന്ന് അമിത് ഷാ അറിയിച്ചു. കണ്ടെയ്ൻമെന്റ് സോണിൽ പരീക്ഷാകേന്ദ്ര അനുവദിക്കില്ല. വിദ്യാർത്ഥികളുടെ താൽപര്യം കണക്കിലെടുത്താണ് തീരുമാനം. വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രങ്ങളിലെത്താൻ പ്രത്യേക ബസ് അനുവദിക്കാമെന്നും ഉത്തരവിൽ പറയുന്നുണ്ട്. 

മെയ് മാസം നടത്താൻ നിശ്ചയിച്ചിരുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ജൂണിലേക്ക് മാറ്റാൻ സംസ്ഥാനം തീരുമാനിച്ചതിന് പിന്നാലെയാണ് കേന്ദ്രാനുമതി. ലോക്ഡൗൺ സമയത്ത് പരീക്ഷ നടത്തുന്നതിനെതിരെ കേന്ദ്രം കർശന നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ വിട്ടുവീഴ്ചക്ക് തയ്യാറായത്. നാലാംഘട്ട ലോക്ഡൗണിന്റെ പ്രഖ്യാപനത്തിൽ ഈ മാസം 31 വരെ രാജ്യത്തെ എല്ലാ സ്കൂളുകളും കോളേജുകളും അടച്ചിടാൻ കേന്ദ്രം നിർദ്ദേശിച്ചിരുന്നു. 

Also Read: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി; ജൂൺ ആദ്യവാരം നടത്തും