ഓക്സിജന്‍ പ്രതിസന്ധിയും വാക്സീന്‍ ക്ഷാമവും രൂക്ഷമാകുമ്പോള്‍  ആരോഗ്യ സംവിധാനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കി കൊവിഡ് വ്യാപനം തീവ്രമാകുകയാണ്.  

ദില്ലി: വാക്സീന്‍റെ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മരുന്ന് കമ്പനികള്‍ക്ക് കത്ത് അയച്ചെന്ന് കേന്ദ്രം. സിറം ഇൻസ്റ്റിറ്റ്യൂട്ടിനും, ഭാരത് ബയോടെക്കിനുമാണ് കത്തയച്ചത്. ഓക്സിജന്‍ പ്രതിസന്ധിയും വാക്സീന്‍ ക്ഷാമവും രൂക്ഷമാകുമ്പോള്‍ ആരോഗ്യ സംവിധാനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കി കൊവിഡ് വ്യാപനം തീവ്രമാകുകയാണ്. 

ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് മൂന്നരലക്ഷത്തിലധികം പേര്‍ കൂടി കൊവിഡ് രോഗികളായി. രോഗവ്യാപനം തീവ്രമായതിനാല്‍ വീട്ടിലും മാസ്ക് ധരിക്കണമെന്ന് നിര്‍ദ്ദേശിച്ച ആരോഗ്യ മന്ത്രാലയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.