കഴിഞ്ഞ ദിവസം ദില്ലിയിൽ അമിത് ഷാ ,ജെപി നദ്ദ എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ബി ജെ പി എം പിമാരുടെ യോഗം ചേർന്നിരുന്നു

ലക്നൗ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഉത്തർപ്രദേശിൽ. സംസ്ഥാനത്ത് വിവിധ വികസന പ്രവർത്തനങ്ങൾ അമിത് ഷാ ഇന്ന് ഉദ്ഘാടനം ചെയ്യും. കൂടാതെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി യോഗങ്ങളിലും അമിത് ഷാ പങ്കെടുക്കുമെന്നാണ് വിവരം.

Add Asianetnews as a Preferred SourcegooglePreferred

പതിനൊന്നരയോടെ ലക്നൗവിൽ എത്തുന്ന അമിത് ഷാ ആദ്യം യു പി ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കാമ്പസിന് തറക്കല്ലിടും. മിർസാപൂരിലെ പൊതുപരിപാടിയിലും ഷാ പങ്കെടുക്കും. തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കുന്ന സംസ്ഥാനത്തെ പാർട്ടി പ്രവർത്തനം കാര്യക്ഷമമാക്കുക എന്നത് ഷായുടെ സന്ദർശനത്തിലെ പ്രധാന ഉദ്ദേശമാണ്. കഴിഞ്ഞ ദിവസം ദില്ലിയിൽ അമിത് ഷാ ,ജെപി നദ്ദ എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ബി ജെ പി എം പിമാരുടെ യോഗം ചേർന്നിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona