ഇന്ത്യയെ മറ്റു രാജ്യങ്ങൾ മാതൃകയാക്കുന്നത് സ്വാഗതാർഹം എന്നും വിദേശകാര്യ സഹമന്ത്രി പറഞ്ഞു. അതേസമയം സഹായത്തിന് പാകിസ്ഥാൻ അഭ്യർത്ഥിച്ചിട്ടില്ലെന്നും വി മുരളീധരൻ

ദില്ലി: 17 രാജ്യങ്ങൾക്ക് 56 ലക്ഷം ഡോസ് സഹായം നൽകി ഇന്ത്യയുടെ വാക്സിൻ നയതന്ത്രം. ഒരുകോടി വാക്സിൻ കൂടി വിവിധ രാജ്യങ്ങൾക്കായി ഇന്ത്യ ഉടൻ നൽകുമെന്നും ഇന്ത്യയിൽ വിതരണം ചെയ്യുന്നതിന് വേണ്ടത്ര വാക്സിൻ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വാക്സിൻ സഹായത്തിലൂടെ നയതന്ത്രബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യയ്ക്ക് സാധിച്ചു. അയൽരാജ്യങ്ങൾ ഉൾപ്പെടെയുള്ള 17 രാജ്യങ്ങൾക്ക് 56 ലക്ഷം ഡോസ് വാക്സിൻ നൽകിയത്. ഒരുകോടി വാക്സിൻ കൂടി വിവിധ ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ളവർക്ക് ലഭ്യമാക്കുമെന്നും മന്ത്രി പറയുന്നു. ഇന്ത്യയിലെ വാക്സിൻ വിതരണത്തിന് ആവശ്യമായത്ര ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വിശദമാക്കി. ഇന്ത്യക്ക് പിന്നാലെ വാക്സിൻ സഹായവുമായി ചൈനയും എത്തിയിട്ടുണ്ട്. 

ഇന്ത്യയെ മറ്റു രാജ്യങ്ങൾ മാതൃകയാക്കുന്നത് സ്വാഗതാർഹം എന്നും വിദേശകാര്യ സഹമന്ത്രി പറഞ്ഞു. അതേസമയം സഹായത്തിന് പാകിസ്ഥാൻ അഭ്യർത്ഥിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.