വടക്കുകിഴക്കന്‍ സംസ്ഥാനത്ത് പുതിയ ആയുഷ് കോളേജുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രം എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

ദില്ലി: ഓപ്പണ്‍ ആയുഷ് കോളേജുകള്‍ക്ക് സാമ്പത്തിക സഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഒമ്പത് മുതല്‍ 70 കോടിവരെയാണ് വര്‍ധിപ്പിച്ചതെന്ന് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനത്ത് പുതിയ ആയുഷ് കോളേജുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രം എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആയുഷ് മേഖലയില്‍ തൊഴില്‍ അവസരങ്ങളും പ്രൊഫഷണല്‍സുകളും വര്‍ധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുവാഹത്തിയില്‍ ആയുഷ് മന്ത്രാലയം സംഘടിപ്പിച്ച 'ഡൈവേഴ്‌സ് ആന്‍ഡ് ഫുള്‍ഫില്ലിങ് കരിയര്‍ പാത്്‌സ് ഇന്‍ ആയുഷ് സിസ്റ്റം എജുക്കേഷന്‍, എന്റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് എംപ്ലോയ്‌മെന്റ്, ഫോക്കസ്' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചകര്‍മ ടെക്‌നീഷ്യന്‍ കോഴ്‌സ് ആരോഗ്യമേഖലയുമായി ബന്ധിപ്പിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona