ഒരു റാലിക്കിടെ തെലുങ്കു ദേശം പാര്‍ട്ടിയുടെ പ്രസിഡന്‍റ് കൂടിയായ നായിഡുവിനെ 'യു ടേണ്‍ ബാബു' എന്ന് മോദി പരാമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായാണ് നായിഡുവിന്‍റെ മോദി വിരുദ്ധ ട്വീറ്റുകള്‍. 

ഹൈദരാബാദ്: നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. 'മോദി ഒരു അബദ്ധമാണ്' എന്ന ഹാഷ് ടാഗില്‍ നിരവധി ട്വീറ്റുകളാണ് നായിഡു പോസ്റ്റ് ചെയ്തിരിക്കുന്നത്. ആന്ധ്രയിലെ കുര്‍നൂലില്‍ ഒരു റാലിക്കിടെ തെലുങ്കു ദേശം പാര്‍ട്ടിയുടെ പ്രസിഡന്‍റ് കൂടിയായ നായിഡുവിനെ 'യു ടേണ്‍ ബാബു' എന്ന് മോദി പരാമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായാണ് നായിഡുവിന്‍റെ മോദി വിരുദ്ധ ട്വീറ്റുകള്‍. 

പൊതു പരിപാടികളിലും പ്രസംഗങ്ങളിലും മോദി ജനങ്ങളോട് കള്ളം പറയുകയാണെന്നും നായിഡു ആരോപിച്ചു. മഹാത്മാഗാന്ധിയുടെ മണ്ണില്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നവര്‍ മോദിയുടെ കള്ളങ്ങള്‍ വിശ്വസിക്കില്ലെന്നും അധികാരമാണ് മോദിക്ക് മറ്റെന്തിനെക്കാളും പ്രധാനമെന്ന് രാജ്യത്തിന് അറിയാമെന്നും ഇന്ത്യന്‍ ജനത ഇത്തരത്തില്‍ ഒരു പ്രധാനമന്ത്രി അധികാരത്തില്‍ വരുമെന്ന് ചിന്തിച്ചിരുന്നില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അഴിമതി നടത്തിയത് ചോദ്യം ചെയ്തപ്പോള്‍ എന്‍ഡിഎ വിട്ടയാളാണ് യു ടേണ്‍ ബാബു എന്നായിരുന്നു ചന്ദ്രബാബു നായിഡുവിനെതിരെ നരേന്ദ്രമോദി നടത്തിയ പരാമര്‍ശം. 

2017 വരെ എന്‍ഡിഎയുടെ ഭാഗമായിരുന്നു ചന്ദ്ര ബാബു നായിഡു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന നായിഡുവിന്‍റെ ആവശ്യത്തിന് മോദി സര്‍ക്കാര്‍ വേണ്ട പരിഗണന നല്‍കാതിരുന്നതാണ് പാര്‍ട്ടി വിട്ട് പുറത്തുപോകാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

Scroll to load tweet…
Scroll to load tweet…