Asianet News MalayalamAsianet News Malayalam

ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം ലഭിക്കുമോ? ഹര്‍ജി ഇന്ന് വീണ്ടും ദില്ലി കോടതി പരിഗണിക്കും

ആസാദിനെതിരെയുള്ള എല്ലാ കേസുകളുടെയും വിവരങ്ങൾ ഇന്ന് ഹാജരാക്കാനും നിർദ്ദേശമുണ്ട്

Chandrasekhar Azad petition will be heard by the Delhi Tishasari court today
Author
New Delhi, First Published Jan 15, 2020, 12:54 AM IST

ദില്ലി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്‍റെ ജാമ്യഹര്‍ജി ദില്ലി തീസ്ഹസാരി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ ഹർജി
പരിഗണിക്കവേ ദില്ലി പൊലീസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതിഷേധിക്കുക എന്നത് മൗലിക അവകാശമാണെന്ന് പറഞ്ഞ കോടതി ജമാ മസ്ജിദ് പാക്കിസ്ഥാനിൽ അല്ലെന്ന് ദില്ലി പൊലീസ് ഓര്‍ക്കണമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

ആസാദിനെതിരെയുള്ള എല്ലാ കേസുകളുടെയും വിവരങ്ങൾ ഇന്ന് ഹാജരാക്കാനും നിർദ്ദേശമുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ജമാമസ്ജിദിന് മുന്നിലെ പ്രതിഷേധത്തിനിടെയാണ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Follow Us:
Download App:
  • android
  • ios