Asianet News MalayalamAsianet News Malayalam

തബ്‍‍ലീഗ് ജമാഅത്ത് സമ്മേളനം; 83 വിദേശികള്‍ക്കെതിരെ കുറ്റപത്രം

നേരത്തെ, ഈ മാസം ആദ്യം തബ്‍ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട 700 വിദേശികളുടെ രേഖകള്‍ ദില്ലി ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. പാസ്പോര്‍ട്ട് അടക്കമുള്ള രേഖകളാണ് പിടിച്ചെടുത്തത്. ഇവരെല്ലാം മതസമ്മേളനത്തില്‍ പങ്കെടുത്തവരാണെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയത്

Charge Sheets Against 83 Foreigners In Delhi Over Tablighi Jamaat Event
Author
Delhi, First Published May 26, 2020, 10:10 PM IST

ദില്ലി: രാജ്യതലസ്ഥാനത്തെ നിസാമുദ്ദീനില്‍ നടന്ന തബ്‍‍ലീഗ് ജമാഅത്ത് മതസമ്മേളനവുമായി ബന്ധപ്പെട്ട് 83 വിദേശികള്‍ക്കെതിരെ സാകേത് കോടതിയില്‍ കുറ്റപത്രം ഫയല്‍ ചെയ്തു. ഇന്ത്യയിലെ ആയിരത്തോളം കൊവി‍ഡ് കേസുകള്‍ ബന്ധപ്പെട്ടിരിക്കുന്നത് മാര്‍ച്ചില്‍ നടന്ന തബ്‍ലീഗ് ജമാഅത്ത് മതസമ്മേളനവുമായാണെന്നാണ് വിശദീകരണം.

നേരത്തെ, ഈ മാസം ആദ്യം തബ്‍ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട 700 വിദേശികളുടെ രേഖകള്‍ ദില്ലി ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. പാസ്പോര്‍ട്ട് അടക്കമുള്ള രേഖകളാണ് പിടിച്ചെടുത്തത്. ഇവരെല്ലാം മതസമ്മേളനത്തില്‍ പങ്കെടുത്തവരാണെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയത്.

അതേസമയം, രാജ്യത്താകമാനം കൊവിഡ് 19 വൈറസ് പടരാന്‍ കാരണം തബ്‍ലീഗ് ജമാഅത്ത് ആണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. കൊറോണ വൈറസിന്‍റെ വാഹകരായി മാറിയത് തബ്‍ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട ആളുകളാണെന്നും അദ്ദേഹം പറഞ്ഞു.

അപലപനീയമായ കാര്യമാണ് തബ്‍ലീഗ് ജമാഅത്ത് ചെയ്തത്. അവര്‍ അങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ രാജ്യത്തിന് ലോക്ക്ഡൗണിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കുമായിരുന്നു. കുറ്റകരമായ കാര്യമാണ് അവര്‍ ചെയ്തത്. അതിനുള്ള നടപടികള്‍ അവര്‍ക്കെതിരെയുണ്ടാകും.

പ്രവാസികള്‍ ക്വാറന്റീന്‍ ചെലവ് വഹിക്കണമെന്ന പ്രഖ്യാപനം ക്രൂരതയെന്ന് വി.ടി ബല്‍റാം എം.എല്‍.എ

 

Follow Us:
Download App:
  • android
  • ios