56 മീറ്ററോളം ഉയരമുള്ള നാല് മിനാരങ്ങളാണ് ചാർമിനാറിനുള്ളത്. ഇതിൽ മക്കാ മസ്ജിദിനെ അഭിമുഖീകരിക്കുന്ന ഗോപുരത്തിലെ ഗ്രാനൈറ്റ് സ്ലാബില്‍ നിന്നുള്ള കുമ്മായ കഷ്ണമാണ് അടര്‍ന്നുവീണത്.
ഹൈദരാബാദ്: ചരിത്ര സ്മാരകമായ ചാര്‍മിനാറിന്റെ നാല് ഗോപുരങ്ങളിൽ ഒന്നിന് ഇടിവ് സംഭവിച്ചു. കഴിഞ്ഞ ബുധനാഴ്ച്ചയാണ് 428 വര്‍ഷത്തോളം പഴക്കമുള്ള ചാര്‍മിനാറിന്റെ ഗോപുരങ്ങളിൽ ഒന്നിന് ഇടിവ് സംഭവിച്ചത്. അപ്രതീക്ഷിതമായ മഴ കാരണമാണ് ഗോപുരത്തിന് കേടുപാട് സംഭവിച്ചതെന്ന് ആർക്കിയോളജിക്കൽ സർവ്വേ അധികൃതർ അറിയിച്ചു.
56 മീറ്ററോളം ഉയരമുള്ള നാല് മിനാരങ്ങളാണ് ചാർമിനാറിനുള്ളത്. ഇതിൽ മക്കാ മസ്ജിദിനെ അഭിമുഖീകരിക്കുന്ന ഗോപുരത്തിലെ ഗ്രാനൈറ്റ് സ്ലാബില്‍ നിന്നുള്ള കുമ്മായ കഷ്ണമാണ് അടര്‍ന്നുവീണത്. ഇതിന് മുന്‍പും ആർക്കിയോളജിക്കൽ സർവ്വേ ചാർമിനാറിന്റെ അറ്റക്കുറ്റ പണികൾ നടത്തിയിട്ടുണ്ടെന്നും ആർക്കിയോളജിക്കൽ സർവ്വേ വ്യക്തമാക്കി.
1591 എഡിയില്‍ ഖുതുബ് ഷാഹി രാജവംശത്തിലെ അഞ്ചാമത്തെ രാജാവ് മുഹമ്മദ് ഖുലി ഖുത്തുബ് ഷായാണ് ചാര്‍മിനാര്‍ നിര്‍മ്മിച്ചത്. തറയില്‍ നിന്നും 160 അടി ഉയര്‍ന്ന് നില്‍ക്കുന്ന ചാര്‍മിനാറിന് ആ പേര് ലഭിച്ചത് തന്നെ ചാര്‍മിനാര്‍ എന്ന ഉര്‍ദു വാക്കില്‍ നിന്നാണ്. നാല് തൂണുകള്‍ എന്നാണ് ചാര്‍മിനാര്‍ എന്ന വാക്കിന്റെ അര്‍ത്ഥം.
