രേഖകള്‍ വ്യാജമാണെന്ന് മനസിലാക്കിയ യുവാവ് പരാതി നല്‍കുകയായിരുന്നു.
താനെ: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ 42 കാരിക്കെതിരെ കേസെടുത്ത് പൊലീസ്. ജോലി ലഭിക്കാന്‍ സഹായിക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് 3.2 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. അഞ്ച് ലക്ഷം രൂപയാണ് സ്ത്രീ യുവാവില്‍ നിന്ന് ആവശ്യപ്പെട്ടതെന്നും മുന്‍കൂറായി 3.2 ലക്ഷം കൈപ്പറ്റുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
എന്നാല്‍ റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡില്‍ നിന്ന് ലഭിച്ച നിയമന ഉത്തരവാണെന്ന് പറഞ്ഞ് ഇവര്‍ നല്‍കിയ രേഖകള്‍ വ്യാജമാണെന്ന് മനസിലാക്കിയ യുവാവ് പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് കല്യാണ്‍ പൊലീസ് കേസ് എടുത്തു. വഞ്ചനയ്ക്കും വ്യാജരേഖ ഉണ്ടാക്കിയതിനുമാണ് കേസ്.
Read More: വിദേശ ജോലിക്ക് പണം നല്‍കി, കിട്ടാതായപ്പോള്‍ പരാതി; രണ്ടരക്കോടി തട്ടിയ പ്രതികള്‍ അറസ്റ്റില്‍
