ചെന്നൈ: മുറിയിലെ ഫാനിന്റെ വേഗം കൂട്ടുന്നതിനെച്ചൊല്ലി ബന്ധുക്കളോട് വഴക്കിട്ട് പതിനഞ്ചു വയസുകാരി 12 നില കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കി. സ്കൂൾ വിദ്യാർഥിനിയായ എ റുഹീയാണ് അപ്പാര്‍ട്ട്മെന്‍റിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് 90 ശതമാനം മാര്‍ക്കോടെ റൂഹി വിജയിച്ചത്.

ചെന്നൈയിലെ പുരസവാക്കത്ത്  കഴിഞ്ഞ ദിവസമായിരുന്നു ദാരുണമായ സംഭവം നടന്നത്. കഴിഞ്ഞ ദിവസം വൈകീട്ട്, പന്ത്രണ്ടാം നിലയിലുള്ള സ്വന്തം അപ്പാർട്ട്മെന്റിൽ ബന്ധുക്കളായ കുട്ടികളോടൊപ്പം കളിക്കുന്നതിനിടെയാണ് റൂഹി  ബന്ധുക്കളായ കുട്ടികളുമായി തര്‍ക്കിച്ചത്. ഫാനിന്‍റെ വേഗം കുറയ്ക്കണമെന്ന് പറഞ്ഞായിരുന്നു തര്‍ക്കം.  വഴക്കായതോടെ കുട്ടി അമ്മയോട് പരാതിപ്പെട്ടു. അമ്മ വഴക്ക് ഒഴിവാക്കാനായി റുഹീയോട് അടുത്ത മുറിയിലേക്ക് പോകാന്‍ പറഞ്ഞു.

എന്നാൽ അതിനു തയ്യാറാകാതിരുന്ന റുഹീ ബന്ധുക്കളായ കുട്ടികളോട് വീണ്ടും തര്‍ക്കത്തിലേര്‍പ്പെട്ടു.. ഒടുവില്‍ ഇരോട് പിണങ്ങി  വീട്ടിൽനിന്ന് ഇറങ്ങിപ്പോയ പെൺകുട്ടി ടെറിസിലേക്ക് കയറി താഴേക്ക് ചാടുകയായിരുന്നു.