വലത്തേ കൈയില്‍ എട്ട് അടിയാണ് മുഖ്യമന്ത്രിക്ക് കിട്ടിയത്. ബീരേന്ദ്ര താക്കൂര്‍ എന്ന യുവാവാണ് മുഖ്യമന്ത്രിയെ ചാട്ടവാറിനടിച്ചത്. ജഞ്ച്ഗിരി എന്ന ഗ്രാമത്തിലാണ് ആചാരം നടന്നത്.
ജാഞ്ച്ഗിരി: പൊതുജനങ്ങള്‍ക്ക് മുന്നില്‍വെച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന് (Chhattisgarh Chief Minister Bhupesh Baghel) ചാട്ടവാറടി(Whipped) . ഗോവര്‍ധന്‍ പൂജ എന്ന ആചാരത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ചാട്ടവാറടി ഏറ്റുവാങ്ങിയത്. മുഖ്യമന്ത്രിയെ ചാട്ടവാറിനടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. വലത്തേ കൈയില്‍ എട്ട് അടിയാണ് മുഖ്യമന്ത്രിക്ക് കിട്ടിയത്. ബീരേന്ദ്ര താക്കൂര്‍ എന്ന യുവാവാണ് മുഖ്യമന്ത്രിയെ ചാട്ടവാറിനടിച്ചത്. ജഞ്ച്ഗിരി എന്ന ഗ്രാമത്തിലാണ് ആചാരം നടന്നത്.
എല്ലാ വര്‍ഷവും മുഖ്യമന്ത്രി ഇവിടെ സന്ദര്‍ശിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ബീരേന്ദ്ര താക്കൂറിന്റെ പിതാവാണ് ആചാരം നടത്തിയതെന്ന് ബാഗല്‍ പറഞ്ഞു. കര്‍ഷക നന്മക്കായാണ് ഗോവര്‍ധന്‍ പൂജ സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തിന്റെ നന്മക്കും ദുരിതങ്ങള്‍ വിട്ടൊഴിയാനും എല്ലാ വര്‍ഷവും ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിക്കാറുണ്ടെന്നും ചാട്ടവാറടി ഏല്‍ക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്രത്തില്‍ നിന്ന് ചാട്ടവാറടി ഏറ്റാല്‍ ഐശ്വര്യമുണ്ടാകുമെന്നാണ് വിശ്വാസം. ഛത്തീസ്ഗഢില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി അയഞ്ഞതിന് ശേഷമാണ് മുഖ്യമന്ത്രി ക്ഷേത്രത്തിലെത്തിയത്. മന്ത്രിമാരില്‍ ഒരാളായ ടി കെ സിങ് ദിയോ ബാഗലിന്റെ നേതൃത്വത്തെ വെല്ലുവിളിക്കുകയും കോണ്‍ഗ്രസ് നേതൃത്വം തനിക്ക് റൊട്ടേഷണല്‍ മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്‌തെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിയുമായി ബാഗലും ടികെ സിങ്ങും നടത്തിയ ചര്‍ച്ചയിലാണ് പ്രതിസന്ധി പരിഹരിച്ചത്.
