മുംബൈ: അധോലോക നായകന്‍ ഛോട്ടാ രാജന്‍റെ സഹോദരന്‍ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തിന്‍റെ സ്ഥാനാര്‍ത്ഥി. കേന്ദ്രമന്ത്രി രാംദാസ് അത്വാലയുടെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിയായാണ് ഛോട്ടാ രാജന്‍റെ സഹോദരന്‍ ദീപക് നികല്‍ജെ മത്സരിക്കുന്നത്. ഫല്‍ത്തനിലെ സ്ഥാനാര്‍ത്ഥിയാണ് ദീപക് നികല്‍ജെ.  

ബിജെപി-ശിവസേന ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യത്തിന്‍റെ ഭാഗമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ. ഓക്ടോബര്‍ 21 ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍  
ആറു സീറ്റുകളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. വര്‍ഷങ്ങളായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ അംഗമായ ദീപക്  നേരത്തെ ചെമ്പുരില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ടിരുന്നു.