ആഭ്യന്തര സമിതിയിൽ നിന്ന് നീതി കിട്ടില്ലെന്ന് ആരോപിച്ചു ആഭ്യന്തര അന്വേഷണവുമായി സഹകരിക്കില്ലെന്ന് പരാതിക്കാരി ഇന്നലെ വ്യക്‌തമാക്കിയിരുന്നു.
ദില്ലി: ലൈംഗീക അതിക്രമപരാതിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ മൊഴി സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര അന്വേഷണസമിതി രേഖപ്പെടുത്തി. മുൻ ജീവനക്കാരി ഉന്നയിച്ച മുഴുവൻ ആരോപണങ്ങളും രഞ്ജൻ ഗൊഗോയി മൊഴിയെടുപ്പില്‍ നിഷേധിച്ചു.
ആഭ്യന്തര സമിതിയിൽ നിന്ന് നീതി കിട്ടില്ലെന്ന് ആരോപിച്ചു ആഭ്യന്തര അന്വേഷണവുമായി സഹകരിക്കില്ലെന്ന് പരാതിക്കാരി ഇന്നലെ വ്യക്‌തമാക്കിയിരുന്നു. ഇതേതുടർന്ന് എക്സ് പാർട്ടി നടപടിയായി തുടരാൻ സമിതി തീരുമാനിച്ചു. സമിതിയുടെ അഭ്യർത്ഥനയെ തുടർന്ന് മൊഴി നൽകാൻ ചീഫ് ജസ്റ്റിസ് സന്നദ്ധനാകുകയായിരുന്നു.ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ സമിതിയാണ് പീഡന പരാതിയിൽ അന്വേഷണം നടത്തുന്നത്. ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് ഇന്ദുമൽഹോത്ര എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
