പുണെ: മുഖ്യമന്ത്രിയായ ശേഷം ശിവസേന നേതാവ് ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. പുണെയില്‍ നടക്കുന്ന സംസ്ഥാന പൊലീസ് മേധാവികളുടെയും മറ്റ് അന്വേഷണ ഏജന്‍സികളുടെ തലവന്മാരുടെയും ദേശീയ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ പ്രധാനമന്ത്രിയെ ഉദ്ധവ് താക്കറെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവരും സന്നിഹിതരായിരുന്നു.

മോദിയെ സ്വീകരിച്ച ശേഷം ഉദ്ധവ് മുംബൈയിലേക്ക് തിരിച്ചു.30 വര്‍ഷം നീണ്ട സഖ്യം അവസാനിപ്പിച്ച് കോണ്‍ഗ്രസ്, എന്‍സിപി എന്നിവരുമായി കൈകോര്‍ത്ത് കഴിഞ്ഞ ആഴ്ചയാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേറ്റത്.