കുട്ടികളുടെ മരണ സംഖ്യ 66 ആയ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍റെ സന്ദർശനം. 

ദില്ലി: ബിഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ ഹ‍ർഷ വർധൻ മുസഫർപൂർ സന്ദർശിക്കും. മരണസംഖ്യ 66 ആയ സാഹചര്യത്തിലാണ് സന്ദർശനം. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുന്ന ഹൈപോഗ്ലൈകീമിയ എന്ന രോഗം ബാധിച്ചാണ് കുട്ടികള്‍ മരിക്കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം.

കഴിഞ്ഞ മാസമാണ് കുട്ടികളില്‍ രോഗം കണ്ടുതുടങ്ങിയത്. കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ കുട്ടികള്‍ അബോധവസ്ഥയിലാകുകയായിരുന്നു. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് രോഗം ബാധിച്ചത്.