Asianet News MalayalamAsianet News Malayalam

ദില്ലിയിൽ ചൈനീസ് യുവതി പിടിയില്‍: അറസ്റ്റിലായത് ചാരപ്രവർത്തനം നടത്തിയ യുവതിയെന്ന് സൂചന

പിടിയിലായ യുവതി ചാരപ്രവർത്തനത്തിൽ ഉൾപ്പെട്ടതായാണ് വിവരം. കേന്ദ്ര മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെ കുരുക്കിലാക്കി ചാരപ്രവർത്തനം നടത്തിയെന്നാണ് പൊലീസ് പൊലീസ് പറയുന്നത്.

Chinese woman arrested in delhi for involvement in anti-national activities
Author
First Published Oct 21, 2022, 8:25 AM IST

ദില്ലി: ദില്ലിയിൽ ചൈനീസ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായത്  ചാരപ്രവർത്തനം നടത്തിയ യുവതിയാണെന്നാണ് വിവരം.  മതിയായ രേഖകളില്ലാതെ താമസിക്കുകയായിരുന്ന ചൈനീസ് പൗരയെ ഇന്നലെ മജു നാ കാട്ടിലയിൽ നിന്നാണ് ദില്ലി പൊലീസ് സെപ്ഷ്യൽ സെൽ അറസ്റ്റ് ചെയ്തത്. ടിബറ്റന്‍ അഭയാര്‍ത്ഥി കേന്ദ്രത്തിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പിടികൂടുന്ന സമയത്ത് ബുദ്ധ സന്ന്യാസിയുടെ വേഷമാണ് ധരിച്ചിരുന്നത്, ഇവരുടെ പക്കലില്‍ നിന്നും നേപ്പാൾ സ്വദേശിയാണെന്ന വ്യാജ പാസ്പോർട്ട് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ്  ചൈനീസ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ യുവതി ചാരപ്രവർത്തനത്തിൽ ഉൾപ്പെട്ടതായാണ് വിവരം. കേന്ദ്ര മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെ കുരുക്കിലാക്കി ചാരപ്രവർത്തനം നടത്തിയെന്നാണ് പൊലീസ് പൊലീസ് പറയുന്നത്. ദില്ലി പൊലീസ് സെപ്ഷ്യൽ സെൽ യുവതിയെ ചോദ്യം ചെയ്തു. എന്നാല്‍ ഇവര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.

യുവതിയുടെ താമസ സ്ഥലത്ത് നിന്നും ഡോൾമ ലാമ എന്ന പേരിലുള്ള പാസ്പോര്‍ട്ട് കണ്ടെടുത്തിരുന്നു. എന്നാല്‍  ഫോറിൻ റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ചൈന സ്വദേശിയാണെന്ന് കണ്ടെത്തുകയായിരുന്നു. 2019 ല്‍ ഇവര്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്തതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം യുവതിയെ കോടതിയിവ്‍ ഹാജരാക്കി. ഇവരെ കോടതി 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.  

Read More : പാക്, ചൈന അതിർത്തികളിലെ പ്രത്യേക സാഹചര്യം; സേനയ്ക്കായി 1000 നിരീക്ഷണ കോപ്റ്ററുകൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയം

Follow Us:
Download App:
  • android
  • ios