കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്‍സിഇ) ആണ് ഫലം പ്രഖ്യാപിച്ചത്
ദില്ലി: രാജ്യത്ത് ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് ഫലങ്ങൾ പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ 99.09 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 99.02 ശതമാനവും ആണ് വിജയം. കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്‍സിഇ) ആണ് ഫലം പ്രഖ്യാപിച്ചത്.
252557 പേർ ഐസിഎസ്ഇ പരീക്ഷ എഴുതിയതിൽ 250249 പേർ വിജയിച്ചു. അതുപോലെ, 99551 പേർ ഐഎസ്‌സി പരീക്ഷ എഴുതിയതിൽ 98578 പേർ വിജയിച്ചു. ഐസിഎസ്ഇയിൽ ആൺകുട്ടികളേക്കാൾ മികച്ച പ്രകടനം പെൺകുട്ടികൾ കാഴ്ചവച്ചു. പെൺകുട്ടികളുടെ വിജയ ശതമാനം 99.37% ഉം ആൺകുട്ടികളുടെ വിജയ ശതമാനം 98.84% ഉം ആണ്. ഐഎസ്‌സിയിലും പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ മികച്ച വിജയം നേടി. പെണ്‍കുട്ടികളുടെ വിജയ ശതമാനം 99.45ഉം ആൺകുട്ടികളുടേത് 98.64ഉം ആണ്.
വടക്ക്: 98.78%, കിഴക്ക്: 98.70%, പടിഞ്ഞാറ്: 99.83%, തെക്ക്: 99.73%, വിദേശം: 93.39% എന്നിങ്ങനെയാണ് റീജിയൻ പ്രകാരമുള്ള പത്താം ക്ലാസ്സിലെ വിജയ ശതമാനം. വടക്ക്: 98.97%, കിഴക്ക്: 98.76%, പടിഞ്ഞാറ്: 99.72%, തെക്ക്: 99.76%, വിദേശം: 100% എന്നിങ്ങനെയാണ് പന്ത്രണ്ടാം ക്ലാസ് വിജയ ശതമാനം.
cisce.org, results.cisce.org, ഡിജിലോക്കർ എന്നിവയിലൂടെ ഫലമറിയാം.
ഐസിഎസ്ഇ പരീക്ഷകൾ ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയും ഐഎസ്‌സി പരീക്ഷകൾ ഫെബ്രുവരി 13 മുതൽ ഏപ്രിൽ 5 വരെയുമാണ് നടന്നത്.


