പരിക്കേറ്റ ഒരു സി ഐ എസ് എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെയാണ് സി ഐ എസ് എഫ് ഉദ്യോഗസ്ഥന് പരിക്കേറ്റത്.
ദില്ലി: ദില്ലി സി ജി ഒ കോംപ്ലക്സ് കെട്ടിടത്തിലെ തീ അണക്കുന്നതിനിടെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സി ഐ എസ് എഫ് ഉദ്യോഗസ്ഥൻ മരിച്ചു. പണ്ഡിറ്റ് ദീൻ ദയാൽ അന്ത്യോദയ ഭവന്‍റെ അഞ്ചാം നിലയിൽ ആണ് രാവിലെ എട്ടുമണിയോടെ തീ പടർന്നത്. 24 ഫയർ എൻജിനുകൾ സ്ഥലത്ത് എത്തി തീയണച്ചു.
സാമൂഹിക നീതി വകുപ്പിന്‍റെ ഓഫീസിലെ തീയും നിയന്ത്രണ വിധേയമാക്കിയതായി ഫയർഫോഴ്സ് അറിയിച്ചു. തീ പിടുത്തത്തിന് പിന്നലെ കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാമെന്നാണ് പ്രാഥമിക നിഗമനം. ലോധി റോഡില്‍ സ്ഥിതി ചെയ്യുന്ന 11 നിലകളുള്ള സിജിഒ കോംപ്ലക്‌സിലാണ് പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളെല്ലാം പ്രവര്‍ത്തിക്കുന്നത്. ഓഫീസുകളില്‍ ജീവനക്കാര്‍ എത്തുന്നതിന് മുമ്പായി തീപിടുത്തമുണ്ടായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. തീ പിടുത്തത്തെപ്പറ്റി ഫയര്‍ഫോഴ്‌സും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
