ദില്ലി: പൗരത്വഭേഭഗതിക്കെതിരായ പ്രതിഷേധം രാജ്യത്ത് തുടരുകയാണ്. ചിലയിടങ്ങളില്‍ പ്രതിഷേധം ആക്രമാസക്തമായി. ഉത്തർപ്രദേശിൽ ഇന്ന് ആറ് പേര്‍ മരിച്ചു. മീററ്റിൽ പൊലീസ് സ്റ്റേഷൻ കത്തിച്ചു. മീററ്റിൽ രാവിലെ മുതൽ സംഘർഷവാസ്ഥ നിലനിന്നിരുന്നു. പ്രതിഷേധം പിന്നീട് അക്രമാസക്തമാകുകയും പലയിടങ്ങളിലും നിയന്ത്രണാതീതമാകുകയും ചെയ്തു. സംസ്ഥാനത്ത് അലിഗഢിലും മീററ്റിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മീററ്റിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ എത്തിച്ചിട്ടുണ്ട്. പലയിടത്തും വാഹനങ്ങൾ കത്തിച്ചു. ആക്രമണങ്ങള്‍ക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് യുപി ഡിജിപി വീണ്ടും മുന്നറിയിപ്പ് നല്കി. 

ദില്ലി ഗേറ്റിൽ സംഘർഷം: പ്രതിഷേധക്കാർക്ക് നേരെ ലാത്തിചാർജ്, വാഹനങ്ങൾക്ക് തീയിട്ടു

അതിനിടെ ദില്ലിയിലും പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധം സംഘര്‍ഷാസ്ഥയിലേക്കെത്തി. ദില്ലി ഗേറ്റിൽ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ കാറിന് തീയിട്ടു. പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാതിരുന്നതിനെത്തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് തുടങ്ങി. പൊലീസിന് നേരെ കല്ലേറും നടന്നു. പ്രതിഷേധക്കാർ ജുമാമസ്ജിദിന് മുന്നില്‍ ഇപ്പോഴും തടിച്ചുകൂടിയിരിക്കുകയാണ്. 

യുപിയില്‍ സംഘര്‍ഷം വ്യാപിക്കുന്നു; ആറ് മരണം, ബസ്സുകള്‍ കത്തിച്ചു, തെരുവുകള്‍ യുദ്ധക്കളം